കെ.പി.എ ഗുദൈബിയ ഏരിയ ഭാരവാഹികൾ

കെ.പി.എ ഗുദൈബിയ ഏരിയക്ക് പുതിയ നേതൃത്വം

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള ഗുദൈബിയ ഏരിയ സമ്മേളനം പ്രൗഢമായി നടന്നു. ഒ മാധവൻ നഗറിൽ നടന്ന സമ്മേളനം ഏരിയ കോഓർഡിനേറ്റർ വിനീത് അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് തോമസ് ബി കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ട്രഷറർ അജേഷ് വി പി സ്വാഗതം ആശംസിച്ചു. കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.

പ്രവർത്തന റിപ്പോർട്ട് ഏരിയ പ്രസിഡന്റ് തോമസ് ബി കെ യും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അജേഷ് വി പി യും സമ്മേളനത്തിൽ അവതരിപ്പിച്ചു . തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ ട്രഷറർ മനോജ് ജമാലിനും കൈമാറി.

തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. കെ.പി.എ സെക്രട്ടറി അനിൽകുമാർ, ഏരിയ കോഓർഡിനേറ്റർ വിനീത് അലക്സാണ്ടർ എന്നിവർ വരണാധികാരികളായിരുന്നു.

ഏരിയ കമ്മിറ്റിയിൽ നിന്നും സെൻട്രൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയായി തോമസ് ബി കെ യെ തിരഞ്ഞെടുത്തതായി വിനീത് അലക്സാണ്ടർ പ്രഖ്യാപിച്ചു.

പുതിയ ഏരിയ ഭാരവാഹികളായി അജേഷ് വി പി (പ്രസിഡന്റ്), ശ്രീലാൽ ഓച്ചിറ (സെക്രട്ടറി), ജി വി രാജീവ് (ട്രഷറർ), അരുൺ ജയകുമാർ (വൈസ് പ്രസിഡന്റ്), ഉഷാന്ത് പ്രശാന്ത് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തതായി കെ.പി.എ സെക്രട്ടറി അനിൽകുമാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിയുക്ത ട്രഷറർ ജി വി രാജീവ് നന്ദി രേഖപ്പെടുത്തിയതോടെ സമ്മേളന നടപടികൾ സമാപിച്ചു

Tags:    
News Summary - New leadership for KPA Gudaibiya area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.