ബഹ്‌റൈൻ കേരള നേറ്റിവ് ബാൾ ഫെഡറേഷൻ ഭാരവാഹികൾ
Posted On
date_range Updated On
date_range ബഹ്‌റൈൻ കേരള നേറ്റിവ് ബാൾ ഫെഡറേഷന് പുതിയ ഭാരവാഹികൾ
മനാമ : ബഹ്‌റൈൻ കേരള നേറ്റിവ് ബോൾ ഫെഡറേഷന് 2024 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ ചേർന്ന് വാർഷീക പൊതുയോഗത്തിൽ പതിനഞ്ചംഗ എക്‌സിക്കൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. ചെയർമാൻ റെജി കുരുവിള, പ്രസിഡന്റ് അനീഷ് ഗൗരി, വൈസ് പ്രസിഡന്റ് ഷൈജു ചാക്കോ തോമസ്, സെക്രട്ടറി നിഖിൽ, ജോയിന്റ് സെക്രട്ടറി സാജോ, ട്രഷറർ റിന്റോ, ജോയിന്റ് ട്രഷറർ ബോബി പറമ്പുഴ, പബ്ലിസിറ്റി കൺവീനേഴ്സ് റോബി കാലായിൽ, മനു, എക്സ് ഓഫീഷ്യോ മനോഷ് കോര, കമ്മറ്റി അംഗങ്ങളായി ശ്രീരാജ്, ബിനു, റെനിഷ്, ജോൺസൺ, മെബിൻ എന്നിവരെയും തെരഞ്ഞെടുത്തു.
ബി. കെ. എൻ. ബി. എഫ് താരങ്ങൾ പങ്കെടുത്ത ഒമാൻ കപ്പ്, ഫെഡറേഷൻ കപ്പ്, കെ. എൻ. ബി. എ കപ്പ് ടൂർണമെന്റുകളിൽ വിജയികളായ ടീം അംഗങ്ങളെ ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.