മനാമ: ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകളുമായി ഇസ ടൗൺ നെസ്റ്റോ ഹൈപ്പർമാർക്കറ്റ്. ഓഫറുകൾക്ക് പുറമേ, ആകർഷകമായ സമ്മാനങ്ങളോടുകൂടിയ സ്നാപ് ആൻഡ് വിൻ സോഷ്യൽ മീഡിയ മത്സരവും സൗജന്യ മെഡിക്കൽ ചെക്കപ്പും ഒരുക്കും.ജൂലൈ 24 വ്യാഴാഴ്ച മുതൽ ആഗസ്റ്റ് ആറുവരെയാണ് ഓഫർ കാലയളവ്. ഒട്ടുമിക്ക വിഭാഗങ്ങളിലും വമ്പിച്ച വിലക്കുറവുകളും ആകർഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഗ്രോസറി, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ എന്നിവ മികച്ച ലാഭത്തോടെ സ്വന്തമാക്കാനുള്ള മികച്ച അവസരമാണിത്. ഇന്നു രാവിലെ 10 മുതൽ മുതൽ ഉച്ചക്ക് ഒന്നു വരെ, അൽ ഹിലാൽ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഹൈപ്പർമാർക്കറ്റ് പരിസരത്ത് സൗജന്യ മെഡിക്കൽ ചെക്കപ്പ് ഉപഭോക്താക്കൾക്കായി സജ്ജീകരിച്ചിരിക്കുന്നു.സ്നാപ് ആൻഡ് വിൻ മത്സരത്തിൽ പങ്കെടുക്കുന്ന ഏറ്റവും മികച്ച മത്സരാർഥിയെ കാത്തിരിക്കുന്നത് തികച്ചും ആകർഷകമായ സമ്മാനങ്ങളാണ്. ഗുണമേന്മയുള്ള ഉൽപന്നങ്ങൾ, ന്യായമായ വില, ഉപഭോക്തൃ സംതൃപ്തി എന്നിവയിലൂടെ ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ഷോപ്പിങ് അനുഭൂതി പ്രദാനം ചെയ്യുന്നതിന് മാനേജ്മെന്റ് എപ്പോഴും പ്രതിജ്ഞാബദ്ധരാണ്. വിലക്കുറവിന്റെയും മികച്ച സേവനങ്ങളുടെയും ആകർഷകമായ സമ്മാനങ്ങളുടെയും ഈ ആഘോഷത്തിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഇസ ടൗണിനൊപ്പം നിങ്ങളും പങ്കുചേരൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.