മനാമ: ബിസിനസ് കോർപ്പറേറ്റ് ശക്തികൾ അവരുടെ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി രാജ്യങ്ങളിലെ ഗവൺമെൻറിൽ സ്വാധീനം ഉറപ്പിക്കുമ്പോഴുള്ള അനിശ്ചിതാവസ്ഥയാണ് ഇന്ന് ലോകം നേരിടുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ അഭിപ്രായപ്പെട്ടു.
ബഹ്റൈൻ നവകേരള സംഘടിപ്പിച്ച മെയ്ദിന സമ്മേളനം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആനി രാജ. നവകേരള പ്രസിഡന്റ്റും ലോക കേരള സഭ അംഗം കൂടിയായ എൻ. കെ.ജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തെ അഭിവാദ്യം ചെയ്തുകൊണ്ട് കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ജേക്കബ് മാത്യു സംസാരിച്ചു. രക്ഷാധികാരി കെ. അജയകുമാർ മെയ് ദിന ആശംസ പ്രസംഗം നടത്തി. സെക്രട്ടറി എ.കെ.സുഹൈൽ സ്വാഗതവും കോർഡിനേഷൻ അസി. സെക്രട്ടറി സുനിൽദാസ് നന്ദിയും പറഞ്ഞു. ജോയിന്റ് സെക്രട്ടറി പ്രശാന്ത് മാണിയത്ത്, വൈസ് പ്രസിഡന്റ് പ്രവീൺ മേൽപ്പത്തൂർ, ട്രഷറർ ഷാജഹാൻ കരുവന്നൂർ ,മറ്റ് എക്സികുട്ടിവ് കമ്മറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.