ഗുരുദേവ സോഷ്യൽ സൊസൈറ്റി ദേശീയദിനാഘോഷം
Posted On
date_range Updated On
date_range ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ദേശീയദിനം ആഘോഷിച്ചു
മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹ്റൈന്റെ 52 ാമത് ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ സൊസൈറ്റി അങ്കണത്തിൽ ചെയർമാൻ സനീഷ് കൂറുമുള്ളിൽ ദേശീയ പതാക ഉയർത്തി. കുട്ടികൾ ദേശീയ ഗാനാലാപനം നടത്തുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ ആശംസകൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.