??????? ????????????? ?????????????

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ ഇന്ത്യൻ സമൂഹം ഒരുങ്ങുന്നു

മനാമ: ​ആഗസ്​റ്റ്​ 24ന്​ ബഹ്​റൈനിൽ എത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ ഇന്ത്യൻ സമൂഹം ആവ േശത്തോടെ ഒരുങ്ങുന്നു. ആദ്യമായി പവിഴദ്വീപ്​ സന്ദർശിക്കുന്ന പ്രധാനമന്ത്രി എന്ന പ്രത്യേകതയുമായാണ്​ മോദി എത് തുന്നത്​. ദ്വിദിന സന്ദർശനം ചരിത്രസംഭവമാക്കാനുള്ള ഒരുക്കമാണ്​ നടക്കുന്നത്​. പ്രധാനമന്ത്രി ബഹ്​റൈനിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. ഇൗ പരിപാടിയിൽ പ​െങ്കടുക്കുന്നവർക്കായുള്ള രജി
സ്​ട്രേഷനായി ബഹ്​റൈനിലെ ഇന്ത്യൻ എംബസി പ്രത്യേക വെബ്​സൈറ്റ്​ കഴിഞ്ഞ ദിവസം ആരംഭിച്ചു.

പ്രധാനമന്ത്രിയുടെ സന്ദർശനം വഴി ഇന്ത്യൻ^ബഹ്​റൈൻ ബന്​ധം കൂടുതൽ ശക്തമാകുമെന്നാണ്​ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്​. ദൃഡകരമായ ബന്​ധവുമായി മുന്നോട്ടുപോകുന്ന രാജ്യങ്ങളാണ്​ ഇന്ത്യയും ബഹ്​റൈനും. പുതിയ വിസാ സഹകരണം, ബഹിരാകാശ സാങ്കേതികവിദ്യ, ഫിൻ‌ടെക്, ഹൈടെക് തുടങ്ങിയ കാര്യങ്ങളിൽ സൗഹൃദം ശക്തമാണ്​. ഉഭയകക്ഷി വ്യാപാരം തുടർച്ചയായി വർധിക്കുന്നു എന്നതും പ്രത്യേകതയാണ്​. 2019 മാർച്ചിൽ ഉഭയകക്ഷി വ്യാപാരം 173.38 ബില്ല്യൻ ഡോളറിൽ എത്തിയതായും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്​. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയതും ചരിത്രപരവുമായ സൗഹൃദം കൂടുതൽ ശക്തമാകാനും നിക്ഷേപരംഗങ്ങളിൽ കൂടുതൽ മുന്നേറ്റമുണ്ടാക്കാനും നരേന്ദ്രമോദിയുടെ സന്ദർശനം വഴിയൊരുക്കുമെന്നും കരുതുന്നുണ്ട്​.

Tags:    
News Summary - narendra modi-bahrin-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.