നന്തി അസോസിയേഷന്റെ നേതൃത്വത്തിൽ

സംഘടിപ്പിച്ച ലേബർ ഡേ പരിപാടി

നന്തി അസോസിയേഷൻ ലേബർ ഡേ സംഘടിപ്പിച്ചു

മനാമ: ബഹ്റൈൻ നന്തി അസോസിയേഷന്റെ നേതൃത്വത്തിൽ മെയ് 1 ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് മദർ ബഹ്റൈൻ കമ്പനിയുടെ സൽമാബാദിലെ ലേബർ ക്യാമ്പിൽ വച്ച് ലേബർ ഡേ സെലിബ്രേഷൻ സമുചിതമായി ആഘോഷിച്ചു.

ജനറൽ സെക്രട്ടറി ഫസലു ഒ.കെ സ്വാഗതം പറഞ്ഞ സംഗമത്തിൽ പ്രസിഡന്റ് ജൈസൽ അഹമ്മദ് അധ്യക്ഷത വഹിക്കുകയും, മുസ്തഫ കുന്നുമ്മൽ, ഹനീഫ് കടലൂർ, അബ്ദുൾ കയ്യൂം എന്നിവര് ആശംസകൾ നേരുകയും മെയ് ദിനത്തെ കുറിച്ചുള്ള പ്രാധാന്യത്തെയും വിവിധ രാജ്യങ്ങളിലെ പ്രവാസികളായിട്ടുള്ള തൊഴിലാളികളുടെ പരസ്പര സഹകരണത്തെ ചൂണ്ടി കാണിച്ച് കൊണ്ട് ലേബർ കേമ്പിലെ അംഗങ്ങളും സംസാരിച്ചു.

സ്നേഹ വിരുന്നും, സംഭാഷണങ്ങളുമായി ലേബർ കേമ്പിലെ തൊഴിലാളികൾക്ക് വേണ്ടി ഒത്തുകൂടിയ സംഗമം ട്രഷറർ കരീം പിവികെ യുടെ നന്ദി പ്രകാശനത്തോടെ അവസാനിച്ചു.

Tags:    
News Summary - Nandi Association organizes Labor Day event.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.