സി.എച്ച് മുഹമ്മദ് കോയ സാഹിബ്
മനാമ: സി.എച്ച് മുഹമ്മദ് കോയ സാഹിബ് അനുസ്മരണ സമ്മേളന പ്രചരണാർത്ഥം കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'എന്റെ സി.എച്ച്' കലാ മത്സരം ഇന്ന് അവസാനിക്കും . ക്വിസ് മത്സരം, പ്രബന്ധ രചന മത്സരം, പത്ര റിപ്പോർട്ടിങ്ങ് മത്സരം, പദസമ്പത്ത്, പ്രസംഗ മത്സരം, രാഷ്ട്രീയ ഗാന ആലാപന മത്സരം, സംഘഗാനം തുടങ്ങിയ കലാമത്സരങ്ങളാണ് മണ്ഡലം കമ്മിറ്റികൾ തമ്മിൽ നടക്കുന്നത്. ഇന്ന് വൈകുന്നേരം 8 മണി മുതൽ കെഎംസിസി ഹാളിൽ വെച്ച് രാഷ്ട്രീയ ഗാന ആലാപന മത്സവും സംഘഗാനവും മത്സരവും നടക്കും മാധ്യമ പ്രവർത്തകനും മ്യൂസിക് ആർട്ടിസ്റ്റുമായ രാജീവ് വെള്ളിക്കൊത്ത് ഉദ്ഘാടനം നിർവ്വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.