നാട്ടിലേക്ക്​ തിരിച്ചുപോകുന്ന ബഹ്‌റൈൻ ഇന്ത്യൻ എംബസി ലേബർ ഡിപ്പാർട്മെൻറ്​ ഉദ്യോഗസ്ഥൻ മുരളീധരൻ ആർ. കർത്തക്കും പ്രസന്ന മുരളീധരനും നൽകിയ യാത്രയയപ്പിൽനിന്ന്

മുരളീധരൻ ആർ. കർത്തക്ക്​​ യാത്രയയപ്പ്​ നൽകി

മനാമ: നാട്ടിലേക്ക്​ തിരിച്ചുപോകുന്ന ബഹ്‌റൈൻ ഇന്ത്യൻ എംബസി ലേബർ ഡിപ്പാർട്മെൻറ്​ ഉദ്യോഗസ്ഥൻ മുരളീധരൻ ആർ. കർത്തക്കും പ്രസന്ന മുരളീധരനും മാത അമൃതാനന്ദമയി സേവാസമിതി യാത്രയയപ്പ്​ നൽകി.26 വർഷത്തെ സേവനത്തിനു ശേഷമാണ്​ മുരളീധരൻ ജന്മനാട്ടിലേക്ക് മടങ്ങുന്നത്​. മാസ്​ ബഹ്‌റൈൻ കോഒാഡിനേറ്റർ സുധീർ തിരുനിലത്ത് അ​ദ്ദേഹത്തെ പൊന്നാടയണിയിച്ചു. സ്​റ്റിയറിങ് കമ്മിറ്റി അംഗം കൃഷ്​ണകുമാർ മെമ​േൻറാ നൽകി. പ്രസന്ന മുരളീധരനെ ലേഖ കൃഷ്​ണകുമാർ പൊന്നാട നൽകി ആദരിച്ചു. 15 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം ജന്മനാട്ടിലേക്ക് പോവുന്ന വിനോദിനും മെമ​േൻറാ നൽകി ആദരിച്ചു. ഡോ. മനോജ്‌, പവിത്രൻ നീലേശ്വരം, മാധവൻ കല്ലത്ത്, സതീഷ്​ കുമാർ, ഡോ. ബീന മനോജ്‌ എന്നിവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.