Posted On
date_range Updated On
date_range നിര്‍ത്തിയിട്ട കാറില്‍നിന്നും പണാപഹരണം: നാലുപേര്‍ പിടിയില്‍
മനാമ: നിര്‍ത്തിയിട്ട കാറില്‍നിന്നും പണം മോഷ്ടിച്ച കേസില്‍ നാലുപേരെ പിടി കൂടിയതായി ദക്ഷിണമേഖല പൊലീസ് ഡയറക്ടര്‍ അറിയിച്ചു. 40നും 45നും ഇടയില്‍ പ്രായമുള്ള ആഫ്രിക്കന്‍ വംശജരാണ് പിടിയിലായിട്ടുള്ളത്. വെസ്റ്റ് റിഫയിലെ ഒരു ഷോപ്പിങ് മാളിന് സമീപം നിര്‍ത്തിയിട്ട കാറില്‍ നിന്ന് 5470 ദീനാറാണ് ഇവര്‍ കവർന്നത്. കാറിെൻറ ചില്ല് തകര്‍ത്താണ് മോഷണം നടത്തിയത്. പ്രതികളെ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനായി റിമാൻഡ് ചെയ്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.