???????? ????

മലയാളി യുവാവിനെ കാണാതായതായി പരാതി

മനാമ: ഒന്നര മാസം മുമ്പ് ബഹ്റൈനിലേക്ക് എത്തിയ മലയാളി യുവാവിനെ വ്യാഴാഴ്ച ഉച്ച മുതല്‍ കാണാതായി. പാലക്കാട് പട്ടാമ്പി കൊടുമുണ്ട സ്വദേശി അബ്ദുല്‍ റഹീമി (27)നെയാണ് കാണാതായത്. അദിലിയയില്‍ സഹോദരനൊപ്പം താമസിച്ചിരുന്ന യുവാവിനെ വ്യാഴാഴ്ച ഉച്ചക്ക് 12.30 മുതല്‍ കാണാതാകുകയായിരുന്നു. ഫോണോ വസ്ത്രങ്ങളോ കൈയില്‍ കരുതിയിട്ടില്ല. ഇബ്രിയില്‍ സ്വാദ് റെസ്റ്റോറന്‍റ് നടത്തുന്ന സഹോദരന്‍ മുഹമ്മദ് ഒന്നര മാസം മുമ്പാണ് അനുജനെ ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. റെസ്റ്റോറന്‍റില്‍ തന്നെയാണ് ജോലിയുണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് 1.30ഓടെ മനാമ ഭാഗത്ത് കണ്ടതായി ചിലര്‍ അറിയിച്ചെങ്കിലും അന്വേഷിച്ചിട്ട് ഫലമുണ്ടായില്ളെന്ന് മുഹമ്മദ് പറഞ്ഞു. അബ്ദുല്‍ റഹീമിന് ഭാഷയും അറിയില്ല. വ്യാഴം ഉച്ച മുതല്‍ ബഹ്റൈനിന്‍െറ വിവിധ ഭാഗങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടത്തൊനായില്ല. ഇതേതുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അബ്ദുല്‍ റഹീമിനെ കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ 33170682, 33748156 നമ്പറുകളില്‍ അറിയിക്കണമെന്ന് ബന്ധുക്കള്‍ പറഞ്ഞു. 
Tags:    
News Summary - Missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.