‘മിഷ്‌ക' കലാവിരുന്ന് സംഘടിപ്പിച്ചു

മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ വനിത വിഭാഗത്തിന്റെ നേതൃത്വത്തിൽ 'മിഷ്‌ക' എന്ന പേരിൽ കലാവിരുന്ന് സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രൻഡ്സ് സെൻ്ററിൽ നടന്ന പരിപാടിയിൽ എഴുത്തുകാരി ഉമ്മു അമ്മാർ ഉദ്ഘാടനം ചെയ്തു. 'അതിജീവനം ആനുകാലിക പ്രശ്‌നങ്ങളിലൂടെ' എന്ന വിഷയത്തിൽ ജമീല‌ അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ഹേബ ആന്റ് ടീം 'ഗസ്സ' വിപ്ലവ ഗാനം ആലപിച്ചു. ഹിജാബീസ് ഗ്രൂപ് അവതരിപ്പിച്ച ഡാൻസ് ശ്രദ്ധേയമായി. ഹേബ നജീബ്, റീഹ ബഷീർ, അസ്ന ഷഫീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

സുൽഫത്ത് റെസിപ്പി അവതരിപ്പിക്കുകയും ശബ്നം ഷുഹൈബ് ക്വിസ് പ്രോഗ്രാം നടത്തുകയും ചെയ്തു. പരിപാടിയിൽ ആക്ടിംഗ് ഓർഗനൈസർ നുഫീല ബഷീർ സ്വാഗതമാശംസിക്കുകയും നാസിയ അബ്ദുൽ ഗഫാർ നന്ദി പറയുകയും ചെയ്തു. ഹാസിഖ് സയാൻ്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടി ഫസീല അബ്ദുല്ല നിയന്ത്രിച്ചു. റഷീദ മുഹമ്മദലി, സുൽഫത്, സാബിറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - ‘Mishka’ art festival organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.