മഴയെന്നും ഓർമകളാണ്..സ്വപ്നങ്ങളാണ്.
എപ്പോഴൊക്കയോ മിഴികൾ, നിറയ്ക്കും മധുരനൊമ്പരമാണ്.
മനസ്സിനെ പിറകോട്ട് വലിക്കും ഓർമ്മകൾ... ബാല്യവും കൗമാരവും യൗവനവും എല്ലാം നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ...
ബാല്യത്തിൽ മഴയെന്നും കുസൃതി നിറഞ്ഞതായിരുന്നു.
കളിവള്ളം ഉണ്ടാക്കുന്നതും, മഴയത്തു പാടവരമ്പിലിരുന്ന് ചൂണ്ടയിടുന്നതും...
മഴവെള്ളം തെറിപ്പിച്ചു കളിക്കുന്നതും പനി പിടിക്കും എന്ന അമ്മയുടെ ശാസനയിൽ, ഉമ്മറത്തിണ്ണയിലിരുന്നു മഴയെ നോക്കി നിന്ന ബാല്യം... പുലർകാലെ എഴുന്നേറ്റ് മഴതീർത്ത തണുപ്പിൽ കുളത്തിൽ മുങ്ങിക്കുളിച്ചു ആ തണുപ്പ് മനസ്സിനും ഒരു കുളിർമ്മയാണ്...
ഇന്നലെ പെയ്ത മഴയുടെ ബാക്കിപത്രമെന്നോണം നനഞ്ഞ ഇടവഴികൾ മഴയിൽ നനഞ്ഞ ഭക്തി നിറഞ്ഞ അമ്പലമുറ്റം...
പൂമുഖത്തിരുന്നു മഴയെ നോക്കുവാൻ എന്തൊരു രസമാണ്...
മഴയുടെ നേർത്ത സംഗീതം മനസ്സിൽ സ്വപ്നങ്ങൾ വിരിയിക്കും മനമറിയുന്ന ഒരാൾ ചേർന്നു ഒരു കുടക്കീഴിൽ...
മൗനത്തിൽ പൊതിഞ്ഞ പ്രണയം. ചിലപ്പോഴൊക്കെ സങ്കടങൾ മഴത്തുള്ളികളോടൊപ്പം പെയ്യ്തൊഴിയാറുണ്ട്...
മഴക്കെന്നും ഒരുപാട് ഭാവങ്ങൾ,ഓർമ്മകൾ ആണ് സങ്കടവും സന്തോഷവും പരിഭവും പ്രണയവും നിറഞ്ഞ ജീവിതപ്രയാണത്തെ മുന്നോട്ട് നയിക്കുന്ന മഴയിൽ നനഞ്ഞ ഓർമ്മകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.