മുഹറഖ് മലയാളി സമാജം ഈദുൽ ഫിത്ർ ദിനത്തോടനുബന്ധിച്ച് വനിത വേദി നടത്തിയ മെഹന്തി മത്സര വിജയികൾക്ക് സമ്മാനം നൽകുന്നു
മനാമ: മുഹറഖ് മലയാളി സമാജം ഈദുൽ ഫിത്ർ ദിനത്തോടനുബന്ധിച്ച് വനിത വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മെഹന്തി മത്സര വിജയികളായ നിമ ബഷീർ, സി. ഹസീന, എം.കെ. മുഫീദ എന്നിവർക്ക് സമ്മാനങ്ങൾ നൽകി. മുൻ സെക്രട്ടറി സുജ ആനന്ദ്, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷംഷാദ് അബ്ദുറഹിമാൻ, ബാഹിറ അനസ്, വനിത വേദി അംഗം നാഫിയ അൻവർ എന്നിവരാണ് സമ്മാനം നൽകിയത്.
വിജയികൾക്കും വിധികർത്താക്കളായ ഫാത്തിമത്തു സ്മാനിഷാന, വിമിത സനീഷ്, നിഷ അരുൺ എന്നിവർക്കുമുള്ള സർട്ടിഫിക്കറ്റ് മുൻ പ്രസിഡൻറ് അനസ് റഹീം, വൈസ് പ്രസിഡൻറ് ലിപിൻ ജോസ്, ജോ. സെക്രട്ടറി ലത്തീഫ് കോളിക്കൽ, എൻറർടെയിൻമെൻറ് സെക്രട്ടറി സജീവൻ വടകര, അസി. ട്രഷറർ എം.കെ. ബാബു, മീഡിയ സെൽ കൺവീനർ ഹരികൃഷ്ണൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ ശിഹാബ് കറുകപുത്തൂർ, പി.സി. രജീഷ് എന്നിവർ കൈമാറി.
പ്രസിഡൻറ് അൻവർ നിലമ്പൂർ, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ, ട്രഷറർ അബ്ദുറഹിമാൻ കാസർകോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.