മനാമ: സമസ്ത ബഹ്റൈൻ സാദ് അൽ മുസ്തഖീം ത്രൈമാസ കാമ്പയിനിൻ്റെ ഭാഗമായി സമസ്ത ബഹ്‌റൈൻ മനാമ ഏരിയ ബദ്ർ അൽ സഫാ മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. മനാമ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ
വിവിധ ലാബ് ടെസ്റ്റുകളും ഡോക്‌ടർമാരുടെ കൺസൾട്ടേഷനും സൗജന്യമായി ലഭ്യമായിരുന്നു. കൂടാതെ ക്യാമ്പിൽ പങ്കെടുത്ത വർക്ക് വിവിധ ലാബ് ടെസ്റ്റുകൾക്ക് 50% ഡിസ്‌കൗണ്ടും, ഏഴ് ദിവസത്തെ സൗജന്യ ഡോക്ടർ ഫോളോ അപ്പും ലഭിക്കുന്നതാണ്. സമസ്ത വൈസ് പ്രസിഡന്‍റ് ഹാഫിള് ശറഫുദ്ധീൻ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ക്യാമ്പ് ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു.
ബദ്ർ അൽ സഫാ മാനേജ്മെന്റ് സ്റ്റാഫ് ശക്കീർ, ലാൽ, മുബീൻ, സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡന്‍് വി.കെ കുഞ്ഞഹമ്മദ് ഹാജി, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട്, മനാമ കമ്മിറ്റി ഭാരവാഹികളായ സജീർ പന്തക്കൽ, ശൈഖ് റസാഖ്, സുലൈമാൻ പറവൂർ, സുബൈർ അത്തോളി, ജാഫർ കൊയ്യോട്, നവാസ് കുണ്ടറ, അബ്ദുൾ റൗഫ്, മുഹമ്മദ് സ്വാലിഹ്, അബ്ദുൽ ജബ്ബാർ, ശക്കീർ മാഹി, മുഹമ്മദ് അശ്‌റഫ് തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി. സൗജന്യമായി നടത്തിയ മെഡിക്കൽ ക്യാമ്പ് സമൂഹത്തിന്റെ നാനാതുറകളിലുള്ള ഇരുന്നോറോളം ആളുകൾ പ്രയോജനപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.