മനാമ: ബഹ്റൈനിൽ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവര്‍ക്ക് മീഡിയവണ്‍ ടി.വി ഏര്‍പ്പെടുത്തുന്ന ബ്രേവ് ഹാർട്ട് ബഹ്റൈൻ പുരസ്കാരങ്ങള്‍ക്കുള്ള നോമിനേഷനുകൾ ക്ഷണിച്ചു. ആഗസ്റ്റ് 15 വരെ നോമിനേഷന് സമർപ്പിക്കാം.
കോവിഡ് മഹാമാരിക്കാലത്ത് ബഹ്റൈനിൽ പ്രവാസികൾക്കും അല്ലാത്തവർക്കും വിവിധ തരത്തിലുള്ള സഹായങ്ങൾ എത്തിച്ച് സാന്ത്വനം പകർന്ന സംഘടനകൾക്കും വ്യക്തികൾക്കുമാണ് പുരസ്കാരം സമ്മാനിക്കുന്നത്. നോമിനേഷനുകൾ കൂടി പരിഗണിച്ചായിരിക്കും പുരസ്കാര നിർണയം.
നോമിനേഷൻ അയക്കുന്നയാളുടെ പേരും വിലാസവും ബഹ്റൈനിലെ ഐഡി നമ്പറും കോൺടാക്ട് നമ്പറും നോമിനേഷനോടൊപ്പം ചേർക്കണം. കോവിഡ് കാലത്ത് ചെയ്ത പ്രവർത്തനങ്ങളുടെ ചെറിയ വിവരണത്തോടൊപ്പം അതിെൻറ വിഡിയോകളും ഫോട്ടോകളും അയക്കാം.
കേരളത്തിലെ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ മീഡിയവൺ ടി.വിയിലൂടെ പുരസ്കാര ജേതാക്കളെ പ്രഖ്യാപിക്കും.
തുടർന്ന് ബഹ്റൈനിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. പ്രശസ്തി പത്രവും പ്രത്യേകമായി രൂപകൽപന ചെയ്ത ഫലകവുമാണ് അവാർഡ് ജേതാക്കൾക്ക് സമ്മാനിക്കുക. നോമിനേഷനുകൾ braveheartawardsbahrain@gmail.com എന്ന ഇ മെയിലിൽ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.