മനാമ: മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന്റെ (എം.സി.എം.എ) മെഗാ ഇഫ്താർ സംഗമം മാർച്ച് 21 വെള്ളിയാഴ്ച വൈകുന്നേരം 4.30ന് മനാമ സെന്റർ മാർക്കറ്റിൽവെച്ച് നടക്കും. സ്വദേശികളും, പ്രവാസി സമൂഹങ്ങളിൽനിന്നുമുള്ള പതിനായിരത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു മെഗാ ഇഫ്താറാണ് ഈ വർഷം എം.സി.എം.എ ഒരുക്കിയിട്ടുള്ളത്. ബഹ്റൈൻ പാർലമെന്റ് രണ്ടാം ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് അബ്ദുൽ വാഹദ് ഖറാത്ത, ആഭ്യന്തര മന്ത്രാലയത്തിലെ അഭ്യർഥനകളുടെയും അന്വേഷണങ്ങളുടെയും തലവൻ ഡോ. ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജാനാഹി, ബി.സി.സി.ഐ ബോർഡ് അംഗം സോസൻ അബുൽ ഹസൻ മുഹമ്മദ് ഇബ്രാഹിം ഉൾപ്പെടെ സ്വദേശികളും പ്രവാസികളുമായ നിരവധി പ്രമുഖരാണ് സംഗമത്തിൽ പങ്കെടുക്കുന്നത്. അഹ്മദ് അബ്ദുൽ വാഹദ് ഖറാത്തയുടെ രക്ഷാകർതൃത്വത്തിലാണ് എം.സി.എം.എ മെഗാ ഇഫ്താർ നടക്കുന്നത്. വെള്ളിയാഴ്ച നടക്കുന്ന എം.സി.എം.എ മെഗാ ഇഫ്താർ സംഗമത്തിലേക്ക് എല്ലാ പ്രവാസികളെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി ഇഫ്താർ കമ്മിറ്റി ചെയർമാൻ ഡോ. സലാം മമ്പാട്ടുമൂല, ഇഫ്താർ കമ്മിറ്റി ജനറൽ കൺവീനർ റിയാസ് എം.എം.എസ്.ഇ, ട്രഷറർ ലത്തീഫ് മരക്കാട്ട്, ജനറൽ സെക്രട്ടറി അനീസ് ബാബു, ഓർഗനൈസിങ് സെക്രട്ടറി അവിനാശ് എന്നിവർ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്: +973 3374 8156, 39605993, 33614955.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.