ബഹ്‌റൈൻ പ്രതിഭ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 3യിൽ ചാമ്പ്യന്മാരായ എം.സി 6 ടീമംഗങ്ങൾ കിരീടവുമായി
മനാമ: പ്രതിഭ റിഫ മേഖല കായിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 3യിൽ ചാമ്പ്യന്മാരായി എം.സി 6. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ സൈൻ സോണിനെയാണ് പരാജയപ്പെടുത്തിയത്. ടൊർണാഡോ ബഹ്‌റൈൻ മൂന്നാം സ്ഥാനവും നേടി.റിഫയിലെ പ്രതിഭ ബിപി ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ, ടൂർണമെൻ്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച എം.സി 6 ടീമിലെ ഇമ്രാൻ ഫൈനലിലെ മാൻ ഓഫ് ദ മാച്ച്, ബെസ്റ്റ് ബാറ്റ്സ്മാൻ, മാൻ ഓഫ് ദ സീരീസ് എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കി. ബെസ്റ്റ് ബാളറായി മോഡസ്റ്റ് 11 ലെ ഹമദ് ഖാദറിനെയും ബെസ്റ്റ് ഫീൽഡറായി ഉബൈദ് മുർത്തസയെയും തിരഞ്ഞെടുത്തു.
വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും പ്രതിഭ റിഫ മേഖലയിലെ ഭാരവാഹികളായ സെക്രട്ടറി മഹേഷ്, പ്രസിഡന്റ് ഷിജു പിണറായി, ട്രഷറർ ബാബു വി.ടി, കമ്മിറ്റി അംഗം ജയേഷ് വികെ, ബിനീഷ് ബാബു, കായിക വേദി കൺവീനർ ശ്രീരാജ് കാന്തലോട്ട്, കായിക വേദി ജോയിന്റ് കൺവീനർ ഷിബിൽ ഖാൻ, ടൂർണമെന്റ് കൺവീനർ നിതിൻ ആനന്ദ്, ടൂർണമെന്റ് ജോയിന്റ് കൺവീനർ അബിൻ അശോക്, ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ നജീർ, കായിക വേദി അംഗങ്ങൾ ആയ ജീപേഷ്, ശ്രീജിത്ത്, ദിനേശൻ, സകേഷ്, ഫൈസൽ എന്നിവർ ചേർന്ന് വിതരണം ചെയ്തു.
കൂടാതെ, ടൂർണമെന്‍റിൽ അമ്പയർമാരായി പ്രവർത്തിച്ച ഫൈസൽ, അരുൺ, രജീഷ്, വിജീഷ് വേലാണ്ടി, നജീർ, ബിഞ്ചു, സമർ, അജേഷ്, അനൂപ്, സനൂപ് തുടങ്ങിയവർക്കും മെഡലുകൾ നൽകി ആദരിച്ചു.
ബഹ്‌റൈൻ പ്രതിഭ ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 3യിൽ ചാമ്പ്യന്മാരായ എം.സി 6 ടീമംഗങ്ങൾ കിരീടവുമായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.