ഉമ്മു അമ്മാറിൽനിന്ന് ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ച്
ഉദ്ഘാടനം നിർവഹിക്കുന്നു
മനാമ: ബലിപെരുന്നാൾ പ്രവാസി മനസ്സുകൾക്ക് ആഘോഷഭരിതമാക്കാൻ പ്രവാസി വെൽഫെയർ ബഹ്റൈൻ ഒരുക്കുന്ന “ഈദ് ഫെസ്റ്റ് 26”ന്റെ രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കമായി. ബലി പെരുന്നാളിൻ്റെ രണ്ടാം ദിനത്തിൽ സഗയ്യ ബി.എം.സി ഹാളിൽ വെച്ചാണ് പ്രവാസി വെൽഫെയർ ഈദ് ഫെസ്റ്റ് 26 അരങ്ങേറുന്നത്. “ആഘോഷങ്ങൾ എല്ലാവരുടേതുമാകട്ടെ” എന്ന ഉദാത്തമായ സന്ദേശമുയർത്തി പ്രവാസലോകത്ത് സാഹോദര്യത്തിന്റെയും ഒത്തുചേരലിന്റെയും പ്രകാശം പരത്തുന്നതാണ് ഈദ് ഫെസ്റ്റ്. ബഹ്റൈനിലെ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഉമ്മു അമ്മാറിൽ നിന്ന് ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ച് കൊണ്ട് പ്രവാസി വെൽഫെയർ എക്സിക്യൂട്ടീവ് അംഗവും രജിസ്ട്രേഷൻ ടീം ലീഡറുമായ അഡ്വ. ഷഫ്‌ന തയ്യിബ് ഉദ്ഘാടനം നിർവഹിച്ചു.
പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ, സെക്രട്ടറി ഇർഷാദ് കോട്ടയം, രജിസ്ട്രേഷൻ ടീം അംഗങ്ങളായ അക്ബർ ഷാ, സബീന അബ്ദുൽ ഖാദർ, റഷീദ ബദറുദ്ദീൻ, സലീന ജമാൽ എന്നിവർ സന്നിഹിതരായിരുന്നു. രുചിയൂറുന്ന വിഭവങ്ങളോടെയുള്ള സാഹോദര്യ ഈദ് ലഞ്ചും പ്രവാസികളുടെ മനസ്സുനിറയ്ക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ കോർത്തിണക്കിയാണ് ഈ വർഷത്തെ പ്രവാസി വെൽഫെയർ ഈദ് ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ഈദ് ഫെസ്റ്റ് രജിസ്ട്രേഷനായി 36617916 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.