ബഹ്റൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും കൂടിക്കാഴ്ചക്കിടെ

ഭക്ഷ്യസുരക്ഷയും വിതരണ ശൃംഖലയും ശക്തമാക്കും: ബഹ്റൈൻ ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി

മനാമ: ബഹ്റൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും കൂടിക്കാഴ്ച നടത്തി. രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി.

ബഹ്റൈനിലെ റീട്ടെയിൽ മേഖലയ്ക്ക് ലുലു ഗ്രൂപ്പ് നൽകുന്ന സജീവമായ സംഭാവനകളെയും ഉപഭോക്താക്കൾക്ക് ആവശ്യമായ ഭക്ഷ്യോൽപ്പന്നങ്ങളും മറ്റ് സാധനങ്ങളും എത്തിക്കുന്നതിൽ അവർ വഹിക്കുന്ന പങ്കിനെയും മന്ത്രി പ്രശംസിച്ചു. രാജ്യത്തിന്റെ വികസന ശ്രമങ്ങൾക്കും സാമ്പത്തിക വളർച്ചയ്ക്കും പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സ്വകാര്യ മേഖല നൽകുന്ന പിന്തുണ നിർണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേശീയ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും വാണിജ്യ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിലും റീട്ടെയിൽ മേഖലയ്ക്ക് പ്രധാന പങ്കുള്ളതിനാൽ, രാജ്യത്ത് ആവശ്യമായ പിന്തുണയും അനുകൂല സാഹചര്യങ്ങളും ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

സ്വകാര്യ മേഖലയ്ക്ക് നൽകുന്ന തുടർച്ചയായ പിന്തുണയ്ക്ക് എം.എ. യൂസഫലി മന്ത്രിയോട് നന്ദി അറിയിച്ചു. ബഹ്റൈന്റെ ഭക്ഷ്യസുരക്ഷാ സംവിധാനം ദൃഢമാക്കുന്നതിലും അതിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിലും ലുലു ഗ്രൂപ്പിന്റെ പങ്കാളിത്തവും പിന്തുണയും തുടരുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

 

Tags:    
News Summary - Lulu Group Chairman MA Yusuff Ali Meets Bahrain Finance Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.