ബഹ്റൈൻ കേരളീയ സമാജം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ

ശ്രാവണം 2026: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം തുടരുന്നു

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷ പരിപാടിയായ ‘ശ്രാവണം 2026’ ആവേശകരമായി തുടരുന്നു. ജൂലൈ 31ന് ആരംഭിച്ച ആഘോഷപരമ്പരയുടെ ഭാഗമായി ആഗസ്റ്റിൽ സംഘടിപ്പിച്ച പിള്ളേരോണം, കബഡി മത്സരം, പഞ്ചഗുസ്തി മത്സരം, എസ്.പി. ബാലസുബ്രഹ്മണ്യം–എസ്. ജാനകി ട്രിബ്യൂട്ട് സംഗീതരാവ്, തിരുവോണാരവം, സാഹിത്യവേദി അവതരിപ്പിച്ച സിത്താർ നൈറ്റ് തുടങ്ങി നിരവധി പരിപാടികൾ നടത്തി.

സെപ്റ്റംബറിൽ സംഗീതം, നൃത്തം, പാരമ്പര്യ കലകൾ, മത്സരങ്ങൾ, സിനിമ, സാഹിത്യം, ഭക്ഷണസംസ്കാരം എന്നിവ കോർത്തിണക്കിയ വിപുലമായ പരിപാടികളാണ് അരങ്ങേറുന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലു മുതൽ ‘രുചിമേള’ സംഘടിപ്പിക്കും. അഞ്ജു ജോസഫ് നയിക്കുന്ന മ്യൂസിക് ബാൻഡും പ്രമുഖ അവതാരകൻ രാജ് കലേഷ് നേതൃത്വം നൽകുന്ന പരിപാടികളുമുമുണ്ടാകും. സെപ്റ്റംബർ അഞ്ചിന് ഫ്ലാഷ് മോബ് മത്സരം നടക്കും.

സെപ്റ്റംബർ 10ന് വൈകീട്ട് 7.30ന് ഗംഗ ശശിധരൻ അവതരിപ്പിക്കുന്ന വയലിൻ കച്ചേരി. സെപ്റ്റംബർ 11ന് മെഗാ തിരുവാതിര. 12ന് പായസമത്സരവും ഓണപ്പുടവ മത്സരവും, 13ന് ഓണപ്പാട്ട് മത്സരവും നടക്കും. 16ന് ആരവം മാരം അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ. 17ന് വൈകീട്ട് 7.30ന് വൈക്കം വിജയലക്ഷ്മിയുടെ ഗാനസന്ധ്യ അരങ്ങേറും. 18ന് വൈകിട്ട് 7 മണി മുതൽ മാസ്റ്റർ നീൽഗ്രീവ് അവതരിപ്പിക്കുന്ന ‘വീണാ റിവീരാ’ സംഗീതപരിപാടിയും തുടർന്ന് മെഗാ ചരടുപിന്നിക്കളിയും അരങ്ങേറും. 22ന് മലയാള സിനിമയെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം നടക്കും.

24ന് വൈകിട്ട് 7.30ന് മെറിൻ ഗ്രിഗറി, ദിഷാ പ്രകാശ്, ഗോകുൽ എന്നിവരുടെ നേതൃത്വത്തിലുള്ള മ്യൂസിക്കൽ നൈറ്റ് അരങ്ങേറും. 25ന് വൈകിട്ട് 6.30ന് കെ.എസ്. ചിത്ര നയിക്കുന്ന സംഗീതവിരുന്നിൽ നിഷാദ്, അനാമിക, അര്‍ജുന്‍ എന്നിവർ ഗാനങ്ങൾ ആലപിക്കും. 25ന് രാവിലെ 10 മണിക്ക് പൂക്കളമത്സരം, സെപ്റ്റംബർ 26ന് തിരുവാതിര മത്സരം, സെപ്റ്റംബർ 27ന് സിനിമാറ്റിക് ഡാൻസ് മത്സരം എന്നിവയും നടക്കും. ഒക്ടോബർ രണ്ടിന് പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിപുലമായ ഓണസദ്യ ഒരുക്കും. എല്ലാ പരിപാടികൾക്കും പ്രവേശനം സൗജന്യമായിരിക്കും. വാർത്ത സമ്മേളനത്തിൽ പ്രസഡന്റ് പി.വി. രാധാക്യഷ്ണ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ശ്രാവണം ജനറൽ കൺവീനർ ഹരികൃഷ്ണൻ ബി. നായർ, രാജീവ് പി, മാത്യു, വിനയ ചന്ദ്രൻ നായർ, ബിനു കരുണാകരൻ, വിനോദ് ഉത്തമൻ എന്നിവർ സംബന്ധിച്ചു.

Tags:    
News Summary - Sravanam 2026: Bahrain Keralaeya Samajam Onam Celebrations Continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.