പാലക്കാട് പ്രവാസി അസോസിയേഷൻ ഭാരവാഹികൾ ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും ഒറ്റപ്പാലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സി.എം.എൻ ട്രസ്റ്റ് സ്ഥാപകനുമായ പമ്പാവാസൻ നായരെ അനുമോദിക്കുന്നു

ജീവകാരുണ്യ പ്രവർത്തനത്തിന് പമ്പാവാസൻ നായർക്ക് അനുമോദനം

മനാമ: പാലക്കാട് പ്രവാസി അസോസിയേഷൻ ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും ഒറ്റപ്പാലം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സി.എം.എൻ ട്രസ്റ്റ് സ്ഥാപകനും ആയ പമ്പാവാസൻ നായരെ അനുമോദിച്ചു. അദ്ദേഹത്തിന്റെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടു നീണ്ട നിസ്വാർഥമായ പ്രവർത്തനങ്ങൾ സമൂഹത്തിലെ നിരവധി നിരാലംബരും നിരാശ്രയരും ആയ സഹജീവികൾക്ക് പുതുപ്രതീക്ഷയും കൈത്താങ്ങും ആയി എന്ന് ഭാരവാഹികൾ പറഞ്ഞു.

അസോസിയേഷൻ വനിതാവിഭാഗം പ്രവർത്തകരായ നിമിഷ മണിലാൽ, പ്രിയ ജയശങ്കർ,അഞ്ജന പ്രസാദ് എന്നിവരും, രാകേഷ്, അനിൽ, ദീപക്, മണിലാൽ, ജയശങ്കർ എന്നിവരും സംബന്ധിച്ചു.

Tags:    
News Summary - Pampavasan Nair Honored for Social Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.