മർക്കസ് ഇർശാദുൽ മുസ്‌ലിമീൻ മീലാദ്; കാമ്പയിൻ സമാപനം ഇന്ന്

മനാമ: 'സ്നേഹ പ്രവാചകരുടെ (സ്വ) ഒന്നര സഹസ്രാബ്ദം' എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ മനാമ ഏരിയ മർക്കസ് ഇർശാദുൽ മുസ്‌ലിമീൻ കമ്മിറ്റിയുടെ കീഴിൽ ഒന്നര മാസമായി നടന്നു വരുന്ന മീലാദ് കാമ്പയിൻ 2025 ന്‍റെയും ഇലൽ ഹബീബ് (സ്വ) റബീഅ് ഫെസ്റ്റ് 2025 ൻ്റെയും സമാപനം ഇന്ന് വൈകിട്ട് നാലു മുതൽ മനാമ പാകിസ്താൻ ക്ലബ് ഗ്രൗണ്ടിൽ വെച്ച് നടക്കും.

രാത്രി 8 മണിക്ക് നടക്കുന്ന പൊതു സമ്മേളനം സമസ്ത ബഹ്റൈൻ പ്രസിഡണ്ട് ഫക്റുദ്ധീൻ സയ്യിദ് പൂക്കോയ തങ്ങൾ അധ്യക്ഷത വഹിക്കുകയും ബഹ്റൈൻ പാർലമെന്‍റ്ി ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽ വാഹിദ് അൽ കറാത്ത ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യും. സമസ്ത ബഹ്റൈൻ കേന്ദ്ര- ഏരിയ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും, ബഹ്റൈനിലെ വിവിധ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും.

പ്രവാചക പ്രകീർത്തന സദസ്സ്, ദഫ് പ്രദർശനം, ബുർദ മജ്ലിസ്, ഫ്ളവർ ഷോ, സ്കൗട്ട് പ്രദർശനം, പൊതു പരീക്ഷ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, റബീഅ് ഫെസ്റ്റ് 2025 വിജയികൾക്കുള്ള സമ്മാന ദാനം തുടങ്ങിയ വിവിധ പരിപാടികൾ സമാപന സംഗമത്തിൻ്റെ ഭാഗമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Tags:    
News Summary - Markaz Irshadul Muslimeen Milad; Campaign concludes today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.