മനാമ: രാജ്യത്തുടനീളമുള്ള ചില പ്രധാന റോഡുകളുടെയും ഉപറോഡുകളുടെയും സമഗ്രമായ അറ്റകുറ്റപ്പണി പൂർത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. ഡ്രൈ ഡോക്ക് അവന്യൂ (അറാദ് അവന്യൂ മുതൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ വരെ), കുവൈത്ത് അവന്യൂ (സൽമാനിയ അവന്യൂ ജങ്ഷൻ മുതൽ ഒമാൻ അവന്യൂ ജങ്ഷൻ വരെ), ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലെയും സീഫ് ഇന്റർസെക്ഷനിലെയും ടേണിങ് ലെയ്നുകൾ, ശൈഖ് ദായിജ് അവന്യൂവും ഖസ്ർ അവന്യൂവും ചേരുന്ന ജങ്ഷൻ, ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയുടെ വിവിധ ഭാഗങ്ങൾ എന്നിവ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ നിരവധി റോഡുകളുടെ അറ്റകുറ്റപ്പണികളാണ് പൂർത്തിയാക്കിയതെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
കൂടാതെ ഉം ജലീദ് അവന്യൂ (റിഫ അവന്യൂ മുതൽ ഉം അൽ നാസാൻ അവന്യൂവരെ), മസ്റഅ അവന്യൂ (ശൈഖ് ഈസ അവന്യൂമുതൽ അവന്യൂ 2 വരെ), സനാബിസിലെ അവന്യൂ 2 (ബുദയ്യ ഹൈവേമുതൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേവരെ), കൂടാതെ എക്സിബിഷൻ അവന്യൂവിന്റെയും ഖസ്ർ അവന്യൂവിന്റെയും വിവിധ ഭാഗങ്ങൾ എന്നീ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയവയിൽ ഉൾപ്പെടുന്നു.
ശൈഖ് ഹമദ് ബ്രിഡ്ജ്, സൽമാൻ പോർട്ട് ലെഫ്റ്റ് ടേൺ ബ്രിഡ്ജ്, ഉം അൽ ഹസം ലെഫ്റ്റ് ടേൺ ബ്രിഡ്ജ്, സാർ ഇന്റർചേഞ്ചിന് സമീപമുള്ള ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയുടെ ഭാഗങ്ങൾ എന്നിവയുൾപ്പെടെ നിരവധി പാലങ്ങളിലെ അറ്റകുറ്റപ്പണികളും മന്ത്രാലയം നടത്തി.പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും വേണ്ടി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ചാണ് ഈ പ്രവർത്തനങ്ങൾ നടത്തിയതെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.രാജ്യത്തിന്റെ റോഡ് ശൃംഖലയുടെ പരിപാലനത്തിനും നവീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.അറ്റകുറ്റപ്പണി കാലയളവിൽ സഹകരിച്ച എല്ലാ പൗരന്മാർക്കും താമസക്കാർക്കും മന്ത്രാലയം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.