മനാമ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ നിലപാടുയർത്തുന്ന നാടകം ‘മനുഷ്യാലയ ചന്ദ്രിക’ അവതരിപ്പിച്ചു. ബഹ്റൈൻ പ്രതിഭ നാടകവേദിക്കു വേണ്ടി ഈസ്റ്റ് റിഫ യൂനിറ്റാണ് 30 മിനിറ്റ് ദൈർഘ്യമുള്ള നാടകം അവതരിപ്പിച്ചത്. ജയൻ മേലത്ത് രചനയും ഷൈജു നന്തനാർക്കണ്ടി സംവിധാനവും നിർവഹിച്ച നാടകം പ്രതിഭ ഹാളിലാണ് അരങ്ങേറിയത്. ഷിജി, ഹരീഷ്, ബബീഷ്, സാജിത പ്രകാശ്, ജെസിയ ഫർസത്ത്, നൗഷാദ് കട്ടിപ്പാറ, സമര്‍ത്ത്, അഷ്റഫ് മാളി, വിജീഷ്, ബാലകൃഷ്ണൻ, അഞ്ജന ജയൻ, ഷിജു പിണറായി എന്നിവർ അഭിനയിച്ചു. പ്രതിഭ നാടകവേദി കൺവീനർ വിനോദ് സി. ദേവൻ, പ്രതിഭ സെക്രട്ടറി ഷെരിഫ് കോഴിക്കോട്, പ്രസിഡൻറ് മഹേഷ് മൊറാഴ, പി.ടി. നാരായണൻ, പി. ശ്രീജിത്ത്, രാജീവ് വെള്ളിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു. പ്രവർത്തനവർഷം ഒട്ടേറെ ലഘുനാടകങ്ങൾ പ്രതിഭ നാടകവേദി അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.