മനാമ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയവുമായി അൽ നൂർ ഇന്റർനാഷണൽ സ്കൂൾ. പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ 50 ശതമാനവും ഡിസ്റ്റിങ്ഷനോടെ വിജയിച്ചു. നാല് വിദ്യാർത്ഥികൾ വിവിധ വിഷയങ്ങളിൽ 100ൽ 100 മാർക്കും നേടി. 66 പേർ വിവിധ വിഷയങ്ങളിൽ എ വൺ ഗ്രേഡിന് അർഹരായി.
സയൻസ് സ്ട്രീമിൽ 96 ശതമാനം മാർക്ക് നേടി അർഷാൻ സലീം സ്കൂൾ ടോപ്പറായി. സന്തോഷ് കിഷോർ കുമാർ (95.6%), പേരരശ് കിരുബാകരൻ (93.8%) എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കൊമേഴ്സ് സ്ട്രീമിൽ ടാനിയ ഫെർണാണ്ടസ് (90%) ഒന്നാം സ്ഥാനവും, സൗസൻ സലീം, അക്ഷയ് ബിന്നി എന്നിവർ രണ്ടാം സ്ഥാനവും, ദരക്ഷാ ഖാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മുഹമ്മദ് ഹാനി അബ്ദുല്ല, പേരരശ് കിരുബാകരൻ, മെഹ്‌വിഷ് സയ്യിദ എന്നിവർ ഇംഗ്ലീഷിലും സന്തോഷ് കിഷോർ കുമാർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും മുഴുവൻ മാർക്കും (100/100) നേടി. അർഷാൻ സലീം മാത്തമാറ്റിക്സ്, കെമിസ്ട്രി (98), ഇക്കണോമിക്സ് (97) എന്നീ വിഷയങ്ങളിൽ മികച്ച നേട്ടം കൈവരിച്ചു. സാദ് നവീദ് (ഫിസിക്കൽ എജുക്കേഷൻ - 95), റാനിയ അഷ്ഫാഖ് (മാർക്കറ്റിംഗ് - 95), ധന്വി രാംപ്രസാദ് (ബയോളജി - 92), അക്ഷയ് ബിന്നി (ഇൻഫോർമാറ്റിക്സ് പ്രാക്ടീസസ് - 91), ടാനിയ ഫെർണാണ്ടസ് (ബിസിനസ് സ്റ്റഡീസ് - 90) എന്നിവരാണ് മറ്റ് സബ്ജക്ട് ടോപ്പർമാർ.
മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അതിനായി പരിശ്രമിച്ച അധ്യാപകരെയും രക്ഷിതാക്കളെയും സ്കൂൾ ഫൗണ്ടർ ചെയർമാൻ അലി ഹസൻ, ഡയറക്ടർ ഡോ. മുഹമ്മദ് മഷൂദ്, പ്രിൻസിപ്പൽ അബ്ദുൽ റഹ്മാൻ അൽ കൂഹേജി എന്നിവർ അഭിനന്ദിച്ചു. സ്കൂളിന്റെ അക്കാദമിക് മികവിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഈ വിജയമെന്ന് അധികൃതർ വ്യക്തമാക്കി.
1.അർഷാൻ സലീം,2.സന്തോഷ് കിഷോർ കുമാർ,3.പേരരശ് കിരുബാകരൻ
1.ടാനിയ ഫെർണാണ്ടസ്,2.സൗസൻ സലീം,3.അക്ഷയ് ബിന്നി,4.ദരക്ഷാ ഖാൻ
മെഹ്‌വിഷ് സയ്യിദ,ധന്വി രാംപ്രസാദ്,അനന്യ വിവേക്,മുഹമ്മദ് ഹാനി അബ്ദുല്ല,റാനിയ അഷ്ഫാഖ്,സാദ് നവീദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.