ഷീമ തസീൻ,വിയോം ഗുപ്ത,രോഹൻ അതുൽ,ദിയ വിവേക്

സി.ബി.എസ്.ഇ പരീക്ഷ ഫലം മികച്ച വിജയവുമായി ന്യൂ മില്ലേനിയം സ്കൂൾ

മനാമ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്കൂൾ. പരീക്ഷയെഴുതിയ 139 വിദ്യാർത്ഥികളിൽ 38 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയപ്പോൾ 114 വിദ്യാർത്ഥികൾ ഡിസ്റ്റിങ്ഷനോടെ വിജയിച്ചു. 97.60 ശതമാനം മാർക്ക് നേടിയ ഷീമ തസീൻ സ്കൂളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 97.40 ശതമാനം മാർക്കോടെ വിയോം ഗുപ്ത രണ്ടാം സ്ഥാനവും, 97 ശതമാനം മാർക്ക് നേടിയ രോഹൻ അതുൽ സിങ്‌വി, ദിയ വിവേക് എന്നിവർ മൂന്നാം സ്ഥാനവും പങ്കിട്ടു.

സയൻസ് സ്ട്രീമിൽ ഷീമ തസീൻ (97.60%) ഒന്നാമതെത്തിയപ്പോൾ രോഹൻ അതുൽ സിങ്‌വിയും ദിയ വിവേകും (97.00%) രണ്ടാം സ്ഥാനവും അക്ഷദ സതീഷ് (96.80%) മൂന്നാം സ്ഥാനവും നേടി. കൊമേഴ്സ് സ്ട്രീമിൽ വിയോം ഗുപ്ത (97.40%) ഒന്നാം സ്ഥാനവും നയോനിക നായർ (96.40%) രണ്ടാം സ്ഥാനവും ആരുഷി സമീർ ജോഷി (95.80%) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹ്യുമാനിറ്റീസ് സ്ട്രീമിൽ വരദ പിഷാരസ്യാർ (95.60%) ഒന്നാമതായും നൗറീൻ ഹിക്മത്ത് (95.00%) രണ്ടാമതായും ഖുഷി ജിതേന്ദ്ര ഗജ്രിയ (92.80%) മൂന്നാമതായും എത്തി. പന്ത്രണ്ട് വിദ്യാർത്ഥികളാണ് വിവിധ വിഷയങ്ങളിൽ 100-ൽ 100 മാർക്ക് നേടിയത്. സ്കൂൾ ചെയർമാൻ പത്മശ്രീ ഡോ. രവി പിള്ള, മാനേജിംഗ് ഡയറക്ടർ ഗീത രവി പിള്ള എന്നിവർ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും അഭിനന്ദിക്കുകയും കുട്ടികൾക്ക് ഭാവിയിൽ എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്തു. 

Tags:    
News Summary - CBSE Exam Results: New Millennium School Achieves Excellent Success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.