പിടിയിലായ പ്രതികൾ

എക്സ്ചേഞ്ച് സ്ഥാപനത്തിൽ നിന്ന് 6 ലക്ഷം ദിനാർ കവർന്ന കേസ്; മൂന്ന് പേർ പിടിയിൽ

മനാമ: ഒരു എക്സ്ചേഞ്ച് സ്ഥാപനത്തിലെ സാധനസാമഗ്രികൾ നശിപ്പിക്കുകയും ഏകദേശം 6 ലക്ഷം ദിനാർ മൂല്യം വരുന്ന വിവിധ കറൻസികൾ മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് പത്ത് മണിക്കൂറിനുള്ളിൽ തന്നെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി പ്രതികളെ വലയിലാക്കി.

കവർച്ചയെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സംഭവസ്ഥലത്ത് പരിശോധന നടത്തുകയും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിൽ പ്രതികളെ തിരിച്ചറിയുകയും അവരെ പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.

മോഷ്ടിച്ച മുഴുവൻ തുകയും പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതികളെ പിടികൂടാനായത് സുരക്ഷാ വിഭാഗത്തിന്റെ മികവായാണ് വിലയിരുത്തപ്പെടുന്നത്.

Tags:    
News Summary - 600,000 Dinar heist at exchange outlet: Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.