ബ്ലെ​യ്സി ബി​ജോ​യ്

ദേ​ശീ​യ ദി​ന​ത്തി​ന് ക്രാ​ഫ്റ്റ് വ​ർ​ക്കി​ൽ തീ​ർ​ത്ത പ​താ​ക​യു​മാ​യി മ​ല​യാ​ളി യു​വ​തി


മ​നാ​മ: ബ​ഹ്റൈ​ൻ ദേ​ശീ​യ ദി​ന​ത്തി​ന് ആ​ശം​സ​ക​ളു​മാ​യി ക്രാ​ഫ്റ്റ് വ​ർ​ക്കി​ൽ ഉ​ണ്ടാ​ക്കി​യ ദേ​ശീ​യ പ​താ​ക​യു​മാ​യി മ​ല​യാ​ളി യു​വ​തി. 14 വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ൽ പ്ര​വാ​സി​യാ​യ തൃ​ശൂ​ർ ജി​ല്ല​യി​ലെ വ​ല​പ്പാ​ട് സ്വ​ദേ​ശി​യാ​യ ബ്ലെ​യ്സി ബി​ജോ​യി​യാ​ണ് ക്രീ​പ് പേ​പ്പ​ർ സ്‌​ക്വ​യ​ർ ഷെ​യ്പ്പി​ൽ മു​റി​ച്ചെ​ടു​ത്ത് പെ​ൻ​സി​ൽ ഉ​പ​യോ​ഗി​ച്ച് 70x100 സെ​ന്റി മീ​റ്റ​ർ വ​ലു​പ്പ​ത്തി​ൽ ഫോം ​ബോ​ർ​ഡി​ൽ ഒ​ട്ടി​ച്ചെ​ടു​ത്ത് (ക്രീ​പ് പേ​പ്പ​ർ ഫ​ഫീ ആ​ർ​ട്ട്‌) പ​താ​ക ഉ​ണ്ടാ​ക്കി​യ​ത്. സ്വ​ന്തം ജ​ന്മ​നാ​ടി​നെ​പ്പോ​ലെ സ്നേ​ഹി​ക്കു​ന്ന ബ​ഹ്റൈ​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി എ​ല്ലാ വ​ർ​ഷ​വും ദേ​ശീ​യ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ക്രാ​ഫ്റ്റ് വ​ർ​ക്കു​ക​ൾ ചെ​യ്യാ​റു​ണ്ട്.

ന്യൂ ​ഹോ​റി​സ​ൺ സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ ബ്ലെ​യ്സി പാ​ഴ് വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ച് മ​നോ​ഹ​ര​മാ​യ ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​ലൂ​ടെ ഇ​തി​ന​കം ശ്ര​ദ്ധേ​യ​യാ​യ ക​ലാ​കാ​രി​യാ​ണ്. ക്രാ​ഫ്റ്റ് വ​ർ​ക്കു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ളീ​യ സ​മാ​ജ​ത്തി​ലും സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി​യി​ലും സ​മ്മ​ർ ക്യാ​മ്പു​ക​ളി​ൽ ബ്ലെ​യ്സി ക്ലാ​സെ​ടു​ത്തി​ട്ടു​ണ്ട്. ബ്ലെ​യ്സ് ക്രി​യേ​ഷ​ൻ എ​ന്ന പേ​രി​ൽ സ്വ​ന്ത​മാ​യി യു​ട്യൂ​ബ് ചാ​ന​ലു​മു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT