മനാമ: ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം മലപ്പുറം ജില്ലക്കാരായ ബഹ്റൈനിൽ ഉള്ള മുതിർന്ന പ്രവാസികളെ ആദരിക്കുന്നു. 40 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ മലപ്പുറംജില്ലയിൽനിന്നുള്ള ഇപ്പോൾ ബഹ്റൈനിൽ ജോലിനോക്കുന്ന പ്രവാസികളെയാണ് ആദരിക്കുന്നതിനായി തെരഞ്ഞെടുക്കുന്നതെന്ന് ഭാരവാഹികളായ ബഷീർ അമ്പലായി, സലാം മമ്പാട്ടുമൂല, ഷമീർ പൊട്ടച്ചോല, ഫസലുൽ ഹഖ്, അലി അഷറഫ് വാഴക്കാട് എന്നിവർ അറിയിച്ചു. ജൂലൈ 31 വരെ വിവരങ്ങൾ താഴെ കൊടുത്ത നമ്പറുകളിലേക്ക് അയക്കാവുന്നതാണ്. 34135124 മൻഷീർ കൊണ്ടോട്ടി, 36612810 രജീഷ് ആർ.പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.