ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്റ്റ് ഫോറം സംഘടിപ്പിച്ച മലപ്പുറം ക്രിക്കറ്റ് ലീഗിൽ ചാമ്പ്യൻമാരായ ഹണ്ടേഴ്സ് മലപ്പുറം ട്രോഫിയുമായി
മനാമ: ബഹ്റൈനിലെ മലപ്പുറം ജില്ലയിൽനിന്നുള്ള ക്രിക്കറ്റ് താരങ്ങളെ അണിനിരത്തി സംഘടിപ്പിച്ച ബഹ്റൈൻ മലപ്പുറം ക്രിക്കറ്റ് ടൂർണമെന്റിൽ ഹണ്ടേഴ്സ് മലപ്പുറം ജേതാക്കളായി. ഗണ്ണേർസ് മലപ്പുറം റണ്ണർ അപ്പ് കിരീടം കരസ്ഥമാക്കി. ഗ്രൂപ് തലത്തലുള്ള മത്സരങ്ങളിൽ റഹ്മാൻ ചോലക്കൽ, കബീർ എരമംഗലം, ജിഷ്ണു എന്നിവർ മാൻ ഓഫ് ദി മാച്ച് ട്രോഫികൾ കരസ്ഥമാക്കി.
മാൻ ഓഫ് ദി സീരിസ് - റഹ്മാൻ ചോലക്കൽ (ഹണ്ടേഴ്സ് മലപ്പുറം), മാൻ ഓഫ് ദി ഫൈനൽ - ജിഷ്ണു (ഹണ്ടേഴ്സ് മലപ്പുറം), ബെസ്റ്റ് ബാറ്റ്സ്മാൻ - റഹ്മാൻ ചോലക്കൽ (ഹണ്ടേഴ്സ് മലപ്പുറം), ബെസ്റ്റ് ബൗളർ - സൂരജ് (ഫൈറ്റേഴ്സ് മലപ്പുറം), മോസ്റ്റ് സിക്സ് -റഹ്മാൻ ചോലക്കൽ (ഹണ്ടേഴ്സ് മലപ്പുറം), ഫെയർ പ്ലേ അവാർഡ് - ടീം ഫൈറ്റേഴ്സ് മലപ്പുറം എന്നിവരും നേട്ടങ്ങൾക്ക് അർഹരായി.
ടൂർണമെന്റിനായി എല്ലാ പിന്തുണയും നൽകിയ സ്പോൺസർമാരോടും ഗ്രൗണ്ട് തന്നു സഹായിച്ച റാപ്റ്റർ സി.സി ടീമിനോടും ബി.എം.ഡി.എഫ് ഭാരവാഹികൾ നന്ദി അറിയിക്കുകയും വരും സീസണുകളിൽ വേണ്ട പിന്തുണ അഭ്യർഥിക്കുകയും ചെയ്തു. ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം രക്ഷാധികാരി ബഷീർ അമ്പലായി, പ്രസിഡന്റ് സലാം മമ്പാട്ടുമൂല, ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല, ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി, സ്പോർട്സ് കൺവീനർ റഹ്മത്തലി, മറ്റു ഭാരവാഹികളായ സകരിയ്യ പൊന്നാനി, പി. മുജീബ് റഹ്മാൻ, റസാഖ് പൊന്നാനി തുടങ്ങിയവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. അൻസാർ എരമംഗലം, അസ്ഹറുദ്ദീൻ അക്കു, ബാസിത്ത് നിലമ്പൂർ, സജീഷ്, ശിഹാബ് പൊന്നാനി എന്നിവർ ടൂർണമെന്റ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.