മൈത്രി ബഹ്‌റൈൻ സംഘടിപ്പിച്ച നബിദിനാഘോഷം
മനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് “കാരുണ്യത്തിന്റെ പ്രവാചകൻ” എന്ന സന്ദേശവുമായി മൈത്രി ബഹ്‌റൈൻ സംഘടിപ്പിച്ച നബിദിനാഘോഷത്തിന്റെ ഭാഗമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ക്ലീനിംഗ് തൊഴിലാളികൾക്കും ,ട്യൂബ്ലി ലേബർ ക്യാമ്പിലെ സഹോദരങ്ങൾക്കും ഭക്ഷണ വിതരണം നടത്തി.
സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ നടന്ന പരിപാടിയിൽ മൈത്രി പ്രസിഡന്റ് സലിം തയ്യിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. മൈത്രി ഉപദേശക സമിതിയംഗം നിസാർ കൊല്ലം നബിദിന സന്ദേശം നൽകി. അൻവർ നിലമ്പൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
മനുഷ്യസ്നേഹവും സഹജീവികളോടുള്ള കരുണയും സാഹോദര്യവും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് നാം നബിദിനം ആചരിക്കുന്നതെന്ന് നിസാർ കൊല്ലം സന്ദേശത്തിൽ പറഞ്ഞു. പൊതുപ്രവർത്തകരായ മണിക്കുട്ടൻ, തോമസ്, സാഹൽ തൊടുപുഴ, കോഴിവിള മുഹമ്മദ് കുഞ്ഞു എന്നിവർ ആശംസകൾ നേർന്നു. മൈത്രി ട്രഷറർ അബ്ദുൽ ബാരി നന്ദി രേഖപ്പെടുത്തിയതോടെ പരിപാടി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.