മൈത്രി ബഹ്റൈൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ ഉദ്ഘാടനംചെയ്യുന്നു
മനാമ: മൈത്രി ബഹ്റൈൻ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് സൽമാനിയ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡൻറ് നൗഷാദ് മഞ്ഞപ്പാറയുടെ അധ്യക്ഷതയിൽ ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക പ്രവർത്തകരായ അജിത്ത്, സെയ്ദ് ഹനീഫ്, ആദം, രക്ഷാധികാരികളായ ഷിബു പത്തനംതിട്ട, സഈദ് റമദാൻ നദ്വി, മൈത്രി മുൻ പ്രസിഡൻറ് സിബിൻ സലീം, ചീഫ് കോഓഡിനേറ്റർ നവാസ് കുണ്ടറ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
60ഓളം പേർ ക്യാമ്പിൽ രക്തം നൽകി. രക്തം നൽകിയവർക്ക് മൈത്രിയുടെ പ്രോത്സാഹന സമ്മാനവും നൽകിയതായി വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ, എക്സി.അംഗങ്ങളായ ഷിനു ടി. സാഹിബ്, ദൻജീബ് സലാം, റജബുദീൻ, റിയാസ് വിഴിഞ്ഞം, അനസ് മഞ്ഞപ്പാറ എന്നിവർ നേതൃത്വം നൽകി. മൈത്രി ആക്ടിങ് സെക്രട്ടറി സലിം തൈയിൽ സ്വാഗതവും ട്രഷറർ അബ്ദുൽ ബാരി നന്ദിയും പറഞ്ഞു.
കാൻസർ കെയർ ഗ്രൂപ് തൊഴിൽ മന്ത്രാലയവുമായി ചേർന്ന് സംഘടിപ്പിച്ച ബോധവത്കരണ പരിപാടി
സി.സി.ജി ബോധവത്കരണം സംഘടിപ്പിച്ചു
മനാമ: കാൻസർ കെയർ ഗ്രൂപ് (സി.സി.ജി) തൊഴിൽ മന്ത്രാലയവുമായി ചേർന്ന് ഉച്ചവിശ്രമനിയമത്തെക്കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ചൂട് മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അവബോധം നൽകുന്നതിന് നടത്തിയ പരിപാടിയിൽ ഒക്കുപ്പേഷനൽ സേഫ്റ്റി ആൻഡ് ഗൈഡൻസ് മേധാവി ഹുസൈൻ അൽ ഹുസൈനി ഉച്ചവിശ്രമ നിയമത്തെക്കുറിച്ച് വിശദീകരിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്ന പരിപാടിയിൽ തൊഴിൽ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി അഹ്മദ് അൽ ഹൈകി, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി പ്രസാദ് ശുക്ല, വിവിധ എംബസികളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, സി.സി.ജി പ്രസിഡൻറ് ഡോ. പി.വി. ചെറിയാൻ എന്നിവർ സംസാരിച്ചു. പങ്കെടുത്ത തൊഴിലാളികൾക്ക് സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, കിംസ് ഹെൽത്ത്, ഷിഫ അൽ ജസീറ, ദാർ അൽ ഷിഫ, പ്രാണ ആയുർവേദിക് സെന്‍റർ എന്നിവിടങ്ങളിൽനിന്നുള്ള വൈദ്യപരിശോധന ലഭ്യമാക്കുമെന്ന് സി.സി.ജി അറിയിച്ചു. ക്ലിയർ വിഷൻ ഒപ്റ്റിക്കൽസ് പരിപാടിയിൽ പങ്കെടുത്തവർക്ക് നേത്രപരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.