മനാമ: തിരുവസന്തം 1500 എന്ന പ്രമേയത്തിൽ ഐ.സി.എഫ് റിഫ റീജ്യൻ മൗലിദ് മജ്ലിസും മദ്ഹുറസൂൽ സമ്മേളനവും വെള്ളിയാഴ്ച സനദ് ബാബ സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് ഏഴിന് ആരംഭിക്കുന്ന പ്രവാചക പ്രകീർത്തനത്തിന്റെ ഈരടികൾ തീർത്ത് മൗലിദ് മജ്ലിസോടെ സമ്മേളനം തുടങ്ങും. സ്വദേശി പ്രമുഖനായ ശൈഖ് ഖാലിദ് സ്വാലിഹ് ജമാൽ ബഹ്റൈൻ ഉദ്ഘടനം ചെയ്യും. പ്രമുഖ സയ്യിദന്മാരും പണ്ഡിതന്മാരും സംബന്ധിക്കുന്ന ചടങ്ങിൽ മദ്ഹുറസൂൽ സമ്മേളനത്തിലെ മുഖ്യാതിഥിയും പ്രമുഖ വാഗ്മിയുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.