ഐ.എസ്.ഒ 22000: 2018 സർട്ടിഫിക്കറ്റ് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല ഏറ്റുവാങ്ങുന്നു
മനാമ: ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ ഭക്ഷ്യസുരക്ഷക്കുള്ള ഐ.എസ്.ഒ 22000: 2018 സർട്ടിഫിക്കേഷൻ സ്വന്തമാക്കി. ഈ അംഗീകാരം ലഭിക്കുന്ന ബഹ്റൈനിലെ ആദ്യത്തെ ഹൈപ്പർമാർക്കറ്റാണ് ലുലു എന്ന് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമത വിലയിരുത്തിയാണ് ഐ.എസ്.ഒ അംഗീകാരം നൽകിയത്. ഉപഭോക്താക്കൾക്ക് രുചികരവും ശുചിത്വമുള്ളതുമായ ഭക്ഷണ സാധനങ്ങൾ വിശ്വസിച്ച് വാങ്ങാൻ കഴിയുമെന്ന് ഉറപ്പുനൽകുന്നതാണ് ഈ അംഗീകാരമെന്ന് ജുസെർ രൂപവാല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.