ലു​ലു എ​ക്സ്ചേ​ഞ്ച് ബ​ഹ്റൈ​നി​ലെ 14ാമ​ത് ശാ​ഖ ലു​ലു ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്സ്ചേ​ഞ്ച് ബി.​എ​സ്​​സി ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ഹ്​​മ​ദ്ബി​ൻ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ലു​ലു എ​ക്സ്​​ചേ​ഞ്ച് ബ​ഹ്റൈ​നി​ൽ 14ാമ​ത് ശാ​ഖ തു​ട​ങ്ങി

മ​നാ​മ: ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ ലു​ലു എ​ക്സ്ചേ​ഞ്ച് ബ​ഹ്റൈ​നി​ൽ 14 ാമ​ത് ശാ​ഖ തു​റ​ന്നു. എ.​അ​ലി റീ​ജ്യ​നി​ലെ റാ​മി​ൽ മാ​ളി​ലാ​ണ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ലു​ലു ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്സ്ചേ​ഞ്ച് ബി.​എ​സ്​​സി ചെ​യ​ർ​മാ​ൻ ​ൈശ​ഖ് അ​ഹ്​​മ​ദ്ബി​ൻ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ മി​ക​ച്ച വ​ള​ർ​ച്ച പ്ര​ക​ടി​പ്പി​ച്ച ക​മ്പ​നി​യെ അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് മു​ന്നേ​റു​ന്ന ക​മ്പ​നി​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് ആ​ശം​സ​ക​ളും നേ​ർ​ന്നു. ച​ട​ങ്ങി​ൽ ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഗ്രൂ​പ്​ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ് ത​ങ്ങ​ളു​ടെ ടീ​മിെ​ന അ​ഭി​ന​ന്ദി​ച്ചു. ലു​ലു എ​ക്സ്​​ചേ​ഞ്ച് ആ​ഗോ​ള​ത​ല​ത്തി​ൽ തു​റ​ക്കു​ന്ന 226ാമ​ത് ശാ​ഖ​യാ​ണി​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.