ലുലു എക്സ്​ചേഞ്ചി​​ന്‍റെ 16ാമത്​ ശാഖ സൽമാബാദിൽ ചെയർമാൻ ശൈഖ്​ അഹ്​മദ്​ ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഉദ്​ഘാടനം ചെയ്യുന്നു

ബഹ്​റൈനിലെ ലുലു എക്സ്​ചേഞ്ച്​ 16ാമത്​ ശാഖ സൽമാബാദിൽ തുറന്നു

മനാമ: ലുലു എക്സ്​ചേഞ്ചി​​െന്‍റ 16-ാമത്​ ശാഖ സൽമാബാദിൽ പ്രവർത്തനമാരംഭിച്ചു. ലുലു ഇന്‍റർനാഷണൽ എക്സ്​ചേഞ്ച്​ ചെയർമാൻ ശൈഖ്​ അഹ്​മദ്​ ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ ഉദ്​ഘാടനം ചെയ്തു.

ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ്​ മാനേജിങ്​ ഡയറക്ടർ അദീബ്​ അഹമ്മദ്​, കമ്പനിയുടെ മുതിർന്ന മാനേജ്​മെന്‍റ്​ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പി​െന്‍റ ആഗോള തലത്തിലെ 246ാമത്​ ശാഖയാണ്​ സൽമാബാദിൽ തുടങ്ങിയത്​.

ഒരു പേയ്​​മെന്‍റ്​ ഹബ്ബ്​ ആയി മാറുകയെന്ന രാജ്യത്തിന്‍റെ ലക്ഷ്യത്തോട്​ ചേർന്നുനിന്നാണ്​ കൂടുതൽ ശാഖകൾ കമ്പനി ആരംഭിക്കുന്നതെന്ന്​ ശൈഖ്​ അഹ്​മദ്​ ബിൻ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ധനകാര്യ സേവനങ്ങൾക്കുള്ള മേഖലയിലെ പ്രധാന കേന്ദ്രമെന്ന ബഹ്​റൈന്‍റെ സ്ഥാനം കൂടുതൽ നിക്ഷേപ അവസരങ്ങൾ തുറക്കുമെന്ന്​ അദീബ്​ അഹമ്മദ്​ പറഞ്ഞു.

Tags:    
News Summary - Lulu Exchange opens 16th branch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.