Posted On
date_range Updated On
date_range ന്യൂനമർദം: ചൊവ്വാഴ്ച വൈകുന്നേരം മുതൽ മഴക്ക് സാധ്യത
മനാമ: ന്യൂനമർദം മൂലം ഈ മാസം 30 മുതൽ മേയ് നാലു വരെ മിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ബഹ്റൈൻ കാലാവസ്ഥ വകുപ്പ്.
അസ്ഥിര കാലാവസ്ഥ കുറച്ച് ദിവസം നീണ്ടേക്കാം. പൊതുജനങ്ങൾ കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ കാലാവസ്ഥ വിഭാഗം അറിയിച്ചു. ഈ മാസം ബഹ്റൈനിൽ അടുത്തിടെ സംഭവിച്ചിട്ടില്ലാത്ത രീതിയിൽ കനത്ത മഴയും അസ്ഥിര കാലാവസ്ഥയും നേരിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.