അവധിക്കാലം: കേരളത്തിലേക്ക്​ വിമാനടിക്കറ്റ്​ നിരക്ക്​ കുറഞ്ഞു

മനാമ: വരാൻപോകുന്ന സ്​കൂൾ അവധിക്കാലത്തിൽ ബഹ്​റൈനിൽ നിന്ന്​ നാട്ടിലേക്ക്​ പോകാൻ തയ്യാറെടുക്കുന്ന കുടുംബങ്ങൾക്ക്​ ശുഭ വാർത്ത. മുൻ വർഷത്തെക്കാൾ ടിക്കറ്റ്​ ചാർജിൽ കാര്യമായ കുറവ്​ ഉണ്ടായിരിക്കുന്നു. പ്രധാനമായും കോഴിക്കോടേക്ക്​ ഇൗ മാസം 15 മുതൽ ഗൾഫ്​ എയർ സർവീസ്​ ആരംഭിച്ചതാണ്​ നിരക്ക്​ കുറയാൻ കാരണമെന്ന്​ പറയപ്പെടുന്നു.
 
മുമ്പ്​ 160 മുതൽ 180 ദിനാർ വരെ ഉണ്ടായിരുന്നത്​ ഇപ്പോൾ120-140 ദിനാർ എന്ന നിലയിലേക്ക്​ കുറഞ്ഞിട്ടുണ്ട്​. ഗൾഫ്​ എയർ കോഴിക്കോടേക്ക്​ സർവീസ് തുടങ്ങുന്നത്​  യാത്രികർക്ക്​ അനുഗ്രഹമായെന്നാണ്​ ഇൗ രംഗത്തുള്ളവർ പറയുന്നത്​. ജൂൺ അവസാന ആഴ്​ച മുതൽ ജൂലൈ ആദ്യവാരം വരെയായി ആയിരക്കണക്കിന്​ മലയാളി ക​ുടുംബങ്ങളാണ്​ കേരളത്തിലേക്ക്​ പോകുന്നത്​.

ഇത്തിഹാദ്​ എയർലൈൻസ്​, ഒമാൻ എയർ എന്നിവർ മാസങ്ങൾക്ക്​ മു​െമ്പ കേരളത്തിലേക്ക്​ അവധിക്കാല ഒാഫർ പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം ബുക്ക്​ ചെയ്​തവർക്ക്​ മടക്കയാത്ര ഉൾപ്പെടെ 140 ദിനാറോളമാണ്​ നൽകണ്ടേി വന്നത്​. വിവിധ വിമാന കമ്പനികളുടെ നിരവധി വിമാനങ്ങളാണ്​ ബഹ്​റൈനിൽ നിന്ന്​ ദിനം പ്രതി കേരളത്തിലേക്ക്​ സർവീസ്​ നടത്തുന്നത്​. 

ഇത്തിഹാദ്​ എയർലൈൻസ്​, ഒമാൻ എയർ തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും കോഴിക്കോടേക്കും സർവീസ്​ നടത്തുന്നുണ്ട്​. എമിറേറ്റ്​സ്​ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും എയർ ഇന്ത്യ എക്​സ്​ പ്രസ്​ കൊച്ചി, കോഴിക്കോടേക്കും സർവീസ്​ നടത്തുന്നുണ്ട്​.

Tags:    
News Summary - low flight charge to kerala-bahrain-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.