ഗോ​പി​നാ​ഥ് മു​തു​കാ​ട് 

മജീഷ്യൻ മുതുകാടിന്റെ പ്രഭാഷണം ഇന്ന് സമാജത്തിൽ

മ​നാ​മ: പ്ര​ശ​സ്ത മ​ജീ​ഷ്യ​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നും മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​റു​മാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ട് ഇ​ന്ന് ബ​ഹ്റൈ​നി​ൽ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ സം​സാ​രി​ക്കും. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​വേ​ണ്ടി​യു​ള്ള വി​വി​ധ ക്ഷേ​മ മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​വ​രു​ന്ന മു​തു​കാ​ട് പ്ര​ചോ​ദ​നാ​ത്മ​ക​മാ​യ പ്ര​സം​ഗ​ങ്ങ​ൾ​കൊ​ണ്ടും ശ്ര​ദ്ധേ​യ​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ക്കു​ക​ൾ ശ്ര​വി​ക്കാ​നും മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നും ഏ​വ​രേ​യും സ​മാ​ജ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​നാ​ണ് പ്ര​ഭാ​ഷ​ണം. തു​ട​ർ​ന്ന് ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യ ഒ​പ്പ​ന​മ​ത്സ​രം അ​ര​ങ്ങേ​റു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ പ​റ​ഞ്ഞു.

Tags:    
News Summary - lecture-of-Magician-Muthukad-in-Samajam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.