മനാമ: മിഡിൽ ഇൗസ്റ്റിലെ പ്രമുഖ റീെട്ടയ്ൽ, ഹൈപർ മാർക്കറ്റ് ശൃംഘലയായ ‘ലുലു’ ഗ്രൂപ്പ് ശ്രീലങ്കയിൽ പുതിയ ഭക്ഷ്യസംസ്കരണ, കയറ്റുമതി യൂനിറ്റ് തുടങ്ങി. ലോകോത്തര നിലവാരം പുലർത്തുന്ന ഇൗ യൂനിറ്റ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ലുലു മാർക്കറ്റുകളിലേക്കുള്ള ഉൽപന്ന സമാഹരണത്തിന് കരുത്തുപകരും.
വൈ.എ.എസ്. ലങ്ക എന്ന സ്ഥാപനം ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ചീഫ് ഒാഫ് സ്റ്റാഫും നിയമ മന്ത്രിയുമായ സഗല രതനായക ഉദ്ഘാടനം ചെയ്തു. കൃഷി മന്ത്രി ദുമിന്ത ദിസനാകെ, പ്ലാേൻറഷൻ വ്യവസായ മന്ത്രി നവീൻ ദിസനായകെ, സംരഭക വികസന മന്ത്രി ഇറാൻ വിക്രമരത്നെ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസുഫലി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കൊളംബോ ഇൻറർനാഷണൽ എയർപോർട്ടിന് സമീപം കടനായകെ എക്സ്പോർട് പ്രൊസസിങ് സോണിലാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിച്ച്, ഉപഭോക്താക്കൾക്ക് ഗുണനിലവാരവും വിലക്കുറവും ഉറപ്പാക്കി ഉൽപ്പന്നങ്ങൾ ലഭ്യമാക്കാനാണ് പദ്ധതിയെന്ന് യൂസുഫലി പറഞ്ഞു. ഇതുവഴി ഇടനിലക്കാരെ ഒഴിവാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.