മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്‌റൈൻ 33ാമത് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പ് ഇന്ന് ഉമ്മുൽ ഹസമിലെ കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ സംഘടിപ്പിക്കും. രാവിലെ 8:00 മണിക്ക് ഹോസ്പിറ്റലിലെ 9-ാം നിലയിലെ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്.
ക്യാമ്പിന്റെ ഭാഗമായി വിവിധ പ്രാഥമിക പരിശോധനകളും സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷനുകളും നടത്തും. രാവിലെ 10 മണിക്ക് “ലൈഫ് സ്റ്റൈൽ ഡിസീസസ് ആൻഡ് വുമൺ വെൽനസ് ” എന്ന വിഷയത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. ഡോ. ശ്യാം ശരത്, ഡോ. കൃഷ്ണ പ്രിയ ലീല എന്നിവർ ക്ലാസ് നയിക്കും. പങ്കെടുക്കുന്നവർക്ക് ആദ്യം രജിസ്ട്രേഷൻ, ബ്ലഡ് ടെസ്റ്റ്, മറ്റു അടിസ്ഥാന പരിശോധനകൾ എന്നിവ നടത്തപ്പെടുകയും, റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം ഡോക്ടർ കൺസൾട്ടേഷൻ ലഭ്യമാക്കുകയും ചെയ്യും. കൂടാതെ, ഫ്രീ ജനറൽ ഡോക്ടർ കൺസൾട്ടേഷൻ സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 36270501, 33156933, 39419133.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.