കെ.പി.എഫ് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്‌റൈൻ, കിംസ് ഹെൽത്ത് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. അഞ്ഞൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു. രാവിലെ ഏഴുമണിക്ക് ആരംഭിച്ച ക്യാമ്പിൽ വിവിധ ആരോഗ്യ പരിശോധനകളും രക്തപരിശോധനകളും സ്പെഷ്യലിസ്റ്റ് കൺസൾട്ടേഷനുകളും നടന്നു. ഡോ. ശ്യാം ശരത്, ഡോ. കൃഷ്ണ പ്രിയ ലീല എന്നിവർ ആരോഗ്യ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ചടങ്ങ് ഔദ്യോഗികമായി സച്ചിൻ ദേവ് ഉദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് സുധീർ തിരുനിലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജോയിന്റ് സെക്രട്ടറി രമ സന്തോഷ് സ്വാഗതം പറഞ്ഞു. ഫ്രാൻസിസ് കൈതാരത്ത് മെയ് ദിന സന്ദേശം നൽകി സംസാരിച്ചു. കിംസ് ഹെൽത്ത് പ്രതിനിധിയായ സൗരവ് ഭുദി രാജ സമൂഹത്തിന് പിന്തുണ നൽകുന്നതിൽ ആശുപത്രി എപ്പോഴും തയ്യാറാണെന്ന് അറിയിച്ചു.
പരിപാടിയുടെ ഭാഗമായി കെപിഎഫ്–കിംസ് ഹെൽത്ത് പ്രിവിലേജ് കാർഡ് ഔദ്യോഗികമായി പുറത്തിറക്കി. സുജിത്ത് സോമൻ (ട്രഷറർ), രക്ഷാധികാരികളായ കെ.ടി. സലീം, യു.കെ. ബാലൻ, ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ ആശംസകൾ അറിയിച്ചു. ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളിക്കുളങ്ങര നന്ദി രേഖപ്പെടുത്തി. ക്യാമ്പ് ലേഡീസ് വിങ് കൺവീനർ സജ്ന ഷനൂബ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.