കെ.പി.എ എജുക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിക്കുന്നു
മനാമ: 10, 12 ക്ലാസുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി എല്ലാ വര്‍ഷവും നല്‍കിവരുന്ന കെ.പി.എ എജുക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ബഹ്റൈനിലും, കേരളത്തിലും പഠിച്ച 32 കുട്ടികളാണ് 2025ലെ കെ.പി.എ എജുക്കേഷൻ എക്സലൻസ് അവാർഡിന് അർഹരായത്.
ബഹ്റൈനിൽ പഠിച്ച കുട്ടികൾ നേരിട്ടും, നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളും ബഹ്റൈൻ ക്രിസ്റ്റൽ പാലസ് ഹോട്ടലിൽവെച്ച് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വെച്ച് വിശിഷ്ടാഥികളിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷതവഹിച്ചു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി ബാബുരാജൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്കൂൾ ബഹ്റൈൻ പ്രിൻസിപ്പൽ പളനിസ്വാമി, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൾ ഗോപിനാഥൻ മേനോൻ എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുത്തു. കെ.പി.എ ജന. സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും, കെ.പി.എ ട്രെഷറർ മനോജ് ജമാൽ നന്ദിയും അറിയിച്ചു. അവാർഡ് കമ്മിറ്റി കൺവീനറായ അനിൽ കുമാർ ആമുഖപ്രസംഗം നടത്തി. കെ.പി.എ വൈ.പ്രസിഡന്റ് കോയിവിള മുഹമ്മദ് , സെക്രട്ടറി റെജീഷ് പട്ടാഴി, അസി. ട്രെഷറർ കൃഷ്ണകുമാർ എന്നിവർ സന്നിഹിതരായിരുന്നു. ചിൽഡ്രൻസ് പാർലമെന്റ് അംഗങ്ങളായ കുമാരി നിവേദ്യ വിനോദ് , കുമാരി ജെസീക്ക പ്രിൻസ് എന്നിവര്‍ ചടങ്ങുകള്‍ നിയന്ത്രിച്ചു.
അവാർഡ് കമ്മിറ്റി അംഗങ്ങളായ കെ പി എ ചിൽഡ്രൻസ് വിംഗ് കൺവീനർ നിസാർ കൊല്ലം , കെ പി എ സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ, സൃഷ്ടി സാഹിത്യ വിഭാഗം കൺവീനർ വിനു ക്രിസ്റ്റി, ചിൽഡ്രൻസ് കോഡിനേറ്റർമാരായ ജോസ് മങ്ങാട്', അനൂപ് തങ്കച്ചൻ, വോളണ്ടിയർ കോഡിനേറ്റർ മാരായ മജു വര്‍ഗീസ്, ബിജു ആർ പിള്ള , പ്രവാസശ്രീ കോഡിനേറ്റർ രഞ്ജിത് ആർ പിള്ള , ചിൽഡ്രൻസ് പാർലമെന്റ് മെംബേർസ്, പ്രവാസി ശ്രീ ഭാരവാഹികൾ , യൂണിറ്റ് ഹെഡുകൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.