Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കോഴിക്കോട് മാങ്കാവ് സ്വദേശി ബിനോയ് ജോൺസ് (57) ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി. കഴിഞ്ഞ ദിവസം രാവിലെ ജോലിസ്ഥലത്തേക്കുള്ള യാത്രാ മധ്യേ നെഞ്ചുവേദന വന്നതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഹ്റൈനിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ശോഭ പ്രമീള. ഒരു മകളുണ്ട്.
മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ബി.കെ.എസ്.എഫിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.