കോഴിക്കോട് ജില്ല പ്രവാസി ഫോറം “ബീറ്റ് ദി ഹീറ്റ് “
കാമ്പയിനിൽനിന്ന്
മനാമ: ബഹ്റൈനിലെ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവസാന്നിധ്യമായ കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന്റെ അഭിമുഖ്യത്തിൽ, ബഹ്റൈനിലെ സാധാരണക്കാരായ പ്രവാസി തൊഴിലാളികൾ ഉഷ്ണകാലത്ത് ജോലി ചെയ്തുവരുന്ന തൊഴിലിടങ്ങളിൽ വെള്ളവും പഴവർഗങ്ങളും നൽകിക്കൊണ്ട്, കെ.പി.എഫ് ചാരിറ്റി വിങ് ‘ബീറ്റ് ദി ഹീറ്റ്’ കാമ്പയിൻ രണ്ടാം ഘട്ടം സംഘടിപ്പിച്ചു.
ആദ്യ ഘട്ടം ട്യൂബ്ലിയിൽ ജോലിചെയ്യുന്ന കൺസ്ട്രക്ഷൻ തൊഴിലാളികൾക്കും രണ്ടാം ഘട്ടം സനദിൽ കൺസ്ട്രക്ഷൻ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കും കിറ്റുകൾ നൽകിക്കൊണ്ട് ആരംഭിച്ച പരിപാടിയിൽ, അരുൺ പ്രകാശ് (ജനറൽ സെക്രട്ടറി), സുജിത് സോമൻ (ട്രഷറർ), ബിദുലേഷ് പറമ്പത്ത് (ചാരിറ്റി വിങ് ജോയന്റ് കൺവീനർ), ഹരീഷ് പി.കെ (ഓഡിറ്റർ), ഷഹിൻഷ പി.ആർ (സാമൂഹിക പ്രവർത്തകൻ) എന്നിവർ പങ്കെടുത്ത കാമ്പയിന് കെ.പി.എഫ് എക്സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നൽകി.
ഈ സീസണിലെ ഉഷ്ണകാലാവസാനം വരെ വിവിധ തൊഴിലിടങ്ങളിൽ കാമ്പയിന്റെ തുടർച്ചയുണ്ടാവുമെന്ന്, ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കെ.പി.എഫ് ചാരിറ്റി വിങ്ങുമായി ബന്ധപ്പെടാവുന്നതാണ്- 36270501, 39164624, 3315693
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.