Posted On
date_range Updated On
date_range ഹൃദയാഘാതം; കൊല്ലം ഇടമുളക്കല്‍ സ്വദേശി ബഹ്റൈനിൽ മരിച്ചു
മനാമ: കൊല്ലം ഇടമുളക്കല്‍ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ മരിച്ചു. പാര്‍വതി നിവാസില്‍ അനീഷ് അപ്പു (47) ആണ് മരിച്ചത്.
ഫ്ലെക്സി വിസയില്‍ നിന്ന് ജോലി ചെയ്തു വരുകയായിരുന്നു. നേരത്തെ ബഹ്റൈനില്‍ ഉണ്ടായിരുന്ന കുടുംബം ഇപ്പോള്‍ നാട്ടിലാണ്.
ഭാര്യ: ജയ്ത ധര്‍മരാജ്. മക്കൾ: പാര്‍വതി, രോഹിത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഐ.സി.ആർ.എഫിന്‍റെ സഹായത്തോടെ കെ.ടി. സലീമിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്നു. അനീഷിന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.