സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ സാന്നിധ്യത്തിൽ നോളജ് വില്ലേജ് പദ്ധതി വിവരങ്ങൾ അടങ്ങിയ "ബ്ലോഗ്" ലോഞ്ചിങ് റാന്നി എം.എൽ.എ അഡ്വ. പ്രമോദ് നാരായൺ നിർവഹിക്കുന്നു
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ നോളജ് വില്ലേജ് ബ്ലോഗ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ റാന്നി എം.എൽ.എ പ്രമോദ് നാരായണൻ മുഖ്യാതിഥിയായിരുന്നു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയുടെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രഷറർ ദേവദാസ് കുന്നത്ത്, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ, ഇൻഡോർ ഗെയിംസ് സെക്രട്ടറി നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു.
ചടങ്ങിൽ വെച്ച് ഇതുവരെയുള്ള നോളജ് വില്ലേജ് വാർത്തകൾ വിഡിയോകൾ ഉൾപ്പെടെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒറ്റ ക്ലിക്ക് ചെയ്താൽ ഒറ്റ ലിങ്കിൽ എല്ലാ വിവരവും ലഭ്യമാകുന്ന നോളജ് വില്ലേജ് ബ്ലോഗ് ലോഞ്ചിങ് റാന്നി എം.എൽ.എ പ്രമോദ് നാരായണൻ നിർവഹിച്ചു. റാന്നി സ്വദേശിയും റിക്രൂട്ട്മെന്റ് കൺസൽട്ടൻസി സ്ഥാപനം നടത്തുന്ന ബഹ്റൈനിൽ ദീർഘകാല പ്രവാസിയുമായ സുനിൽ തോമസ് റാന്നിയാണ് ബ്ലോഗ് ലിങ്ക് നിർമിച്ചത്. ആദ്യമായാണ് നോളജ് വില്ലേജ് വിവരങ്ങൾ ക്രോഡീകരിച്ചുകൊണ്ട് ഒറ്റക്കുടക്കീഴിൽ ലഭ്യമാക്കുന്ന ബ്ലോഗ് നിർമിക്കുന്നത്. അടുത്ത ഘട്ടത്തിൽ പോർട്ടൽ ആയി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.