കെ.എം.സി.സി മലപ്പുറം പ്രോട്ടീൻ സമ്മർ ഫിയസ്റ്റ ക്യാമ്പിൽ പങ്കെടുത്തവർ
മനാമ: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഒരുമാസത്തോളമായി സംഘടിപ്പിച്ചുവരുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റ അവധിക്കാല ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെയും എക്സ്പോയും മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്നു. വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജില്ല പ്രസിഡന്റ് ഇഖ്ബാൽ താനൂർ അധ്യക്ഷത വഹിച്ചു. മനുഷ്യശരീരത്തിന്റെ അത്ഭുതസൃഷ്ടിപ്പിനെ പരിചയപ്പെടുത്തുന്ന കുട്ടികളുടെ മെഡിക്കൽ എസ്സിബിഷൻ ശ്രദ്ധേയമായി.
വൈകീട്ട് നാലിന് തുടക്കം കുറിച്ച എക്സിബിഷനിൽ ബഹ്റൈനിലെ വിവിധ സാംസ്കാരിക, സാമൂഹിക നേതാക്കന്മാരും, രക്ഷിതാക്കളും പങ്കെടുത്തു. തുടർന്നുനടന്ന കുട്ടികളുടെ കലാപരിപാടി, പാരന്റിങ് ട്രെയിനിങ് എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി. പരിപാടിയോടനുബന്ധിച്ച് നടന്ന ‘അകക്കണ്ണിന്റെ അത്ഭുതക്കാഴ്ചകളിലൂടെ ഒരുയാത്ര’ ഉത്സാഹവും സൃഷ്ടിപ്രതിഭയും കാണിച്ച അത്ഭുതത്താൽ എല്ലാവരെയും ചിന്തിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി അലി അക്ബർ സ്വാഗതവും റിയാസ് വി.കെ നന്ദിയും പറഞ്ഞു. കെ.എം.സി.സി സംസ്ഥാന, ജില്ല നേതാക്കൾ ആശംസകൾ അർപ്പിച്ചു. ജില്ലനേതാക്കളായ ഷാഫി കോട്ടക്കൽ, ഉമ്മർ കൂട്ടിലങ്ങാടി, മുഹമ്മദ് മഹ്റൂഫ്, അലി എക്സ്പ്രെസ്, മുജീബ് ആഡ് വെൽ, ഷഹീൻ തനാളൂർ എന്നിവർ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.