മനാമ: സംഘടനപ്രവർത്തനം താഴെത്തട്ടിലുള്ള പ്രവർത്തകരിലേക്ക് വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ല/ഏരിയതല കൺവെൻഷനുകൾക്ക് തുടക്കമായി. ജൂലൈ 20നും ആഗസ്റ്റ് 31നും ഇടയിൽ കൺവെൻഷനുകൾ വിളിച്ചുചേർക്കാനാണ് സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഹൂറ/ഗുദൈബിയ ഏരിയ കൺവെൻഷൻ കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു.
ഹൂറ ഏരിയ പ്രസിഡന്റ് മുത്തലിബ് പൂമംഗലം അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അസ്ലം വടകര, അൽ അമാന സാമൂഹിക സുരക്ഷ സ്കീം വർക്കിങ് ചെയർമാൻ അഷ്റഫ് കാക്കണ്ടി, സ്റ്റേറ്റ് സെക്രട്ടറി അഷ്റഫ് കാട്ടിൽപീടിക, ഏരിയ ജനറൽ സെക്രട്ടറി ആഷിഖ് പൊന്നു, ഓർഗനൈസിങ്ങ് സെക്രട്ടറി റിയാസ് എസ്റ്റേറ്റ് മുക്ക് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.